എം. കൃഷ്ണന് ഹൃദ്യമായ യാത്രയയപ്പ്; റൂറൽ എ.എസ്.പി. ഇനി ക്രൈം ബ്രാഞ്ച് എസ്.പി


ആലുവ: എറണാകുളം ക്രൈം ബ്രാഞ്ച് എസ്.പി.യായി സ്ഥാനക്കയറ്റം ലഭിച്ച് സ്ഥലം മാറിപ്പോകുന്ന റൂറൽ അഡീഷണൽ എസ്.പി. എം. കൃഷ്ണന് യാത്രയയപ്പ് നൽകി. ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഉദ്യോഗസ്ഥരും സഹപ്രവർത്തകരും അദ്ദേഹത്തിന് സ്നേഹോപഹാരങ്ങൾ നൽകി.


ചടങ്ങിൽ ഡി.വൈ.എസ്.പി. സി.കെ. ബിജോയ് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡി.വൈ.എസ്.പി.മാരായ റ്റി.ആർ. രാജേഷ്, അലക്സ് ബേബി, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻ്റ് വിനോദ് വി മാത്യു, അസോസിയേഷൻ ഭാരവാഹികളായ എം.വി. സനിൽ, പി.എ. ഷിയാസ് തുടങ്ങിയവർ എം. കൃഷ്ണന് ഉപഹാരങ്ങൾ കൈമാറി.
സജിൻ കുമാർ, പ്രശാന്ത് പി നായർ, ഷിബു ദേവരാജൻ, ജയചന്ദ്രൻ, മുഹമ്മദ് അഷറഫ്, റ്റി. ആർ. മനോജ്, വി.പി. സനീഷ്, റ്റി.പി. ശകുന്തള, അബ്ദുൽ റഹീം, റ്റി.പി. രാധാമണി തുടങ്ങിയവർ യാത്രയയപ്പ് ചടങ്ങിൽ സംസാരിച്ചു. എറണാകുളം റൂറൽ പോലീസിൽ മികച്ച സേവനം കാഴ്ചവെച്ച ഉദ്യോഗസ്ഥനാണ് എം. കൃഷ്ണൻ.





