

ആലുവ കീഴ്മാട് മുതിരക്കാടിൽ മദ്യലഹരിയിൽ സുഹൃത്തുക്കൾ തമ്മിൽ കത്തികുത്ത്. ഇന്നലെയാണ് സഭവം നടന്നത്. നാല് സുഹൃത്തുക്കൾ ചേർന്ന് മദ്യപിക്കുന്നതിനിടയിലാണ് സംഭവം. ഇവർക്കിടയിൽ ഉണ്ടായ വാക്ക് തർക്കമാണ് കത്തികുത്തിലേക്ക് നയിച്ചത്. ബിനു എന്ന വ്യക്തിക്കാണ് കുത്തേറ്റത്. സതീഷ്, സുധീഷ് എന്നിവരാണ് ബിനുവിനെ കുത്തി പരിക്കേൽപ്പിച്ചത്.


ശേഷം ഇരുവരും ഒളിവിൽ പോയതായി വിവരം ലഭിച്ചു. സംഭവ സ്ഥലത്ത് എത്തിയ ഇടത്തല പോലീസ് ബിനുവിനെ ആശുപത്രിൽ എത്തിച്ചു. ആലുവ ജനറൽ ആശുപത്രിയിൽ എത്തിച്ച ബിനുവിനെ പിന്നീട് കളമശ്ശേരി മെഡിക്കൽ കോളേജിലേക്കി മാറ്റി.
ഇദ്ദേഹത്തിന്റെ അവസ്ഥ അല്പം ഗുരുതരമാണ്. ഒളിവിൽ പോയ പ്രതികൾക്കുളള തിരച്ചിൽ പോലീസ് നടത്തുന്നു. ഇവരുടെ കൂടെ ഉണ്ടായിരുന്ന സുഹൃത്തിനെ പോലീസ് കസ്റ്റടിയിൽ എടുത്തു.



