മഴുവന്നൂർ പഞ്ചായത്തിൽയുഡിഎഫ് രാഷ്ടീയ വിശദീകരണ വാഹന പ്രചരണ ജാഥ നടത്തി






യുഡിഎഫ് മഴുവന്നൂർ, ഐരാപുരം മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ മഴുവന്നൂർ പഞ്ചായത്ത് ഓഫീസിനു മുന്നിൽ നടത്തുന്ന രാപ്പകൽ സമരത്തിന് മുന്നോടിയായി രാഷ്ടീയ വിശദീകരണ വാഹന പ്രചാരണ ജാഥ നടത്തി. നെല്ലാടിൽ ഡിസിസി ജനറൽ സെക്രട്ടറി എം.ടി. ജോയി ജാഥ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡൻ്റ് ജെയിൻ മാത്യു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡൻ്റ് കെ.വി.എൽദോ, മാത്യു കുരുമോളത്ത്,സിഎംപി സംസ്ഥാന കമ്മിറ്റി മെമ്പർ കെ.കെ.ചന്ദ്രൻ, കെ.ത്യാഗരാജൻ, സി.എം.അബ്ദുൾ ഖാദർ, എ.വി.ഏലിയാസ്, എം.ടി.തങ്കച്ചൻ, വി.വി.സുഭാഷ്, അനീഷ് കുര്യാക്കോസ്, ബാബു വർഗീസ്, ടി.ഒ.പീറ്റർ, ജെയിംസ് പാറേക്കാട്ടിൽ, വി.കെ.ജോൺ, ലോഹിതാക്ഷൻ നായർ, സാജു പുന്നയ്ക്കൽ, അനു.ഇ.വർഗീസ്, അരുൺ വാസു, ദേവരാജൻ മാസ്റ്റർ, കെ.സി.വർഗീസ്, വി.സി.ജോസ്, മാത്യു.വി.ദാനിയേൽ, ഗീത ശശിധരൻ, അഡ്വ. ബേസിൽ തങ്കച്ചൻ ടി.എം.ജോയി എം.എസ്. ഷാൽജൻഎന്നിവർ പ്രസംഗിച്ചു.



