Election 2024KERALA

എൻഡിഎ തെരഞ്ഞെടുപ്പ് കൺവെൻഷൻ കോലഞ്ചേരിയിൽ പി സി ജോർജ്ജ് സംസാരിക്കുന്നു

എൻഡിഎ ചാലക്കുടി നിയോജക മണ്ഡലം സ്ഥാനാർത്ഥി കെ എ ഉണ്ണികൃഷ്ണന്റെ പ്രചരണാർത്ഥം കോലഞ്ചേരിയിൽ ഇന്ന് ഉച്ചകഴിഞ്ഞ് റോഡ് ഷോയും പൊതുസമ്മേളനവും നടക്കും.

ഉച്ചകഴിഞ്ഞ് 3 മണിയ്ക്ക് കോലഞ്ചേരി കോളേജ് ജം​ഗഷനിൽ നിന്നും ആരംഭിയ്ക്കുന്ന റോഡ് ഷോ ന​ഗരം ചുറ്റി സമ്മേളന ന​ഗരിയായ വൈഎംസിഎ ഹാളിൽ പ്രവേശിക്കും.

തുടർന്ന് നടക്കുന്ന പൊതു സമ്മേളനം പി സി ജോർജ്ജ് ഉദ്ഘാടനം ചെയ്ത് സംസാരിക്കും.

ചെയർമാൻ വി എൻ വിജയൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പാർട്ടിയുടെ ജില്ലാ,മണ്ഡലം ഭാരവാഹികളും പങ്കെടുക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button