യുഡിഎഫ് സ്ഥാനാർത്ഥി ബെന്നി ബഹ്നാനും , എൻഡിഎ സ്ഥാനാർത്ഥി കെ.എ. ഉണ്ണിക്കൃഷ്ണനും നാമനിർദ്ദേശ പത്രിക സമർപ്പിച്ചുബെന്നി ബഹനാൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു








ചാലക്കുടി പാർലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ബെന്നി ബഹനാൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഇന്നലെ പതിനൊന്നരയോടു കൂടി തിരെഞ്ഞെടുപ്പ് വരണാധികാരിയായ അഡീഷണൽ ജില്ലാ മജിസ്‌ട്രെറ്റ് മുൻപാകെയാണ് പത്രിക സമർപ്പിച്ചത്.പ്രവർത്തകർക്കും, നേതാക്കൾക്കുമൊപ്പം തൃക്കാക്കര കോൺഗ്രസ് ഓഫീസിൽ നിന്നും ജാഥയായാണ് സ്ഥാനാർഥി എറണാകുളം സിവിൽ സ്റ്റേഷനിൽ എത്തി പത്രിക സമർപ്പിച്ചത്. ആലുവ എം എൽ എ അൻവർ സാദത്ത്, അങ്കമാലി എം എൽ എ റോജി എം ജോൺ, എറണാകുളം ഡി സി സി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ് തുടങ്ങിയവർ പത്രിക സമർപ്പിക്കാൻ സ്ഥാനർത്തിക്കൊപ്പമുണ്ടായിരുന്നു.
ഇന്ന് മലക്കപ്പാറയിലെ വിവിധ ഇടങ്ങളിൽ സ്ഥാനാർഥി പര്യടനം നടത്തും.




ദേശീയ ജനാധിപത്യ സഖ്യം സ്ഥാനാർത്ഥി കെ എ ഉണ്ണികൃഷ്ണൻ റിട്ടേണിംഗ് ഓഫീസർ കൂടിയായ അഡീ. ജില്ലാ മജിസ്ട്രേട്ട് ആശ സി. എബ്രഹാമിനു മുമ്പാകെ നാമനിർദ്ദേശപത്രിക സമർപ്പിച്ചു.പ്രകടനമായി കളക്ടറേറ്റിലെത്തിയ അദ്ദേഹത്തോടൊപ്പം ചാലക്കുടി ലോകസഭ ഇൻ ചാർജും ബി ജെ പി സംസ്ഥാന വൈസ്
പ്രസിഡണ്ടുമായ എ എൻ രാധാകൃഷ്ണൻ,മണ്ഡലം കൺവീനർ വി.കെ ഭസിത് കുമാർ, ബിജെപി ദേശീയ കൗൺസിൽ അംഗം പിഎം വേലായുധൻ,
ബി ഡി ജെ സ് ജില്ലാ പ്രസിഡൻ്റ് അഡ്വ.ശ്രീകുമാർ തട്ടാരത്ത് തുടങ്ങിയവർ ഉണ്ടായിരിന്നു, ഗാന്ധി പ്രതിമക്ക് മുന്നിൽ നിന്നും ആരംഭിച്ച
പ്രകടനത്തിന് നാഷണലിസ്റ്റ് കേരള കോൺഗ്രസ്സ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ്, എം എ ബ്രഹ്മരാജ്, വിഎൻ വിജയൻ, എം എൻ ഗോപി, കെ പി ജോർജ്, കെ എ സുരേഷ്, സുധീഷ് നായർ, സുചീന്ദ്രൻ,ദേവരാജ് ദേവസുധ, പി ബി സുജിത് അഡ്വ. സുധീർ ബേബി തുടങ്ങിയവർ നേതൃത്വം നൽകി