ദേശീപാതയുടെ നവീകരണം : അപകടസാധ്യത കൂടുന്നു : പുതുപ്പനത്ത് ഓട്ടോ തലകീഴായി മറിഞ്ഞു






കൊച്ചി ധനുഷ്കോടി ദേശീയപാതയുടെ നവീകരണ ജോലികളുടെ ഭാഗമായി റോഡിൽ വാഹനാപകടങ്ങൾ തുടർക്കഥയാകുന്നു.ഇന്ന് ഉച്ചയോടെ പുതുപ്പനത്ത് ടാറിംഗ്ചെയ്ത ഭാഗത്തെ കട്ടിംഗിൽ തെന്നി മാറിയ ഓട്ടോ തലകീഴായി മറിഞ്ഞു.അപകടത്തിൽ ആർക്കും പരിക്കില്ല.
റോഡിന്റെ ഇരുവശങ്ങളും അഗാധമായ കാനകൾ നിർമ്മിച്ച് വീതിയകൂട്ടിയാണ് നിർമ്മാണം പുരോഗമിക്കുന്നത്. ടാറിംഗ് ജോലികൾ പുരോഗമിക്കുമ്പോഴും റോഡിനിരുശത്തെയും കട്ടിംഗ് ഏറെ അപകടസാധ്യതയുണ്ടാക്കുന്നു.
ഏറെ തിരക്കുള്ള ദേശീയപാതയിലൂടെ വാഹനങ്ങൾ കടന്നുപോകുന്നത് ഞെരുങ്ങിയാണ്. ഇത് പലഭാഗങ്ങളിലും ഗതാഗത കുരുക്കിന് കാരണമകുന്നു.
ടാറിങ്ങിനായി ഗ്രിപ്പ് ചെയ്ത ഭാഗങ്ങളളിൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നുണ്ട്.കടുത്ത പൊടിശല്യം റോഡരികിൽ താമസിക്കുന്നവരുടെ ആരോഗ്യനിലയെയും കാര്യമായി ബാധിക്കുന്നതായി പരാതി ഉയരുന്നു.റോഡ് നിർമ്മാണത്തിനായി ചുമതലപ്പെടുത്തിയ കരാറുകാർ അപകടം കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും വ്യാപകമാകുന്നുണ്ട്. സ്വയം ജാഗ്രതമാത്രമാണ് ഏകപോംവഴിയെന്നും നാട്ടുകാർ പറയുന്നു.