KERALA
കോലഞ്ചേരിയിൽ തീപിടുത്തം:റബർ തോട്ടം കത്തി നശിച്ചു






കോലഞ്ചേരി സെൻ്റ് പിറ്റേഴ്സ് കോളേജിൻ്റെ പിറക് വശത്തെ റബ്ബർ തോട്ടത്തിന് തീ പിടിച്ചു.
രാവിലെ 11.40 ഓടെയാണ് സംഭവം. . കോളേജിലെ വിദ്യാർത്ഥികൾ തീ അണക്കാൻ ശ്രമിച്ചെങ്കിലും സാധിക്കാത്തതിനാൽ പട്ടിമറ്റം അഗ്നി രക്ഷാ സേനയുടെ സഹായം തേടുകയായിരുന്നു.
പട്ടിമറ്റം അഗ്നി രക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ എൻ.എച്ച്.അസൈനാരുടെ നേതൃത്വത്തിൽ സേനാംഗങ്ങളായ വി.കെ.സുരേഷ്, സജ്ഞു മോഹൻ, അരവിന്ദ് കൃഷ്ണനൻ, പി.വി. വിജേഷ്, എസ്.വിഷ്ണു, കെ.കെ.രാജു എന്നിവരും വിദ്യാർത്ഥികളും ചേർന്ന് അണച്ചു.