HEALTHKERALALOCAL

മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിൽ പോലും ഇപ്പോഴും മരുന്നുകൾക്കായി നെട്ടോട്ടം

ആരോഗ്യമന്ത്രിയുടെ വാദം തെറ്റെന്ന് രോഗികൾ

മൂവാറ്റുപുഴ : എറണാകുളം ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ഇൻസുലിൻ അടക്കമുള്ള ജീവിതശൈലി രോഗങ്ങൾക്കു ള്ള മരുന്നുകൾ പോലും ലഭ്യമാകുന്നില്ല. നിയമസഭയിലടക്കം ആരോഗ്യ മന്ത്രി സർക്കാർ ആശുപത്രികളിൽ മരുന്നുകൾക്ക് ക്ഷാമില്ലെന്ന് ആവർത്തിച്ചു പറയുമ്പോഴും ആവശ്യമരുന്നുകൾക്കായിട്ടുള്ള നെട്ടോട്ടത്തിലാണ് സാധാരണക്കാരായ ജനങ്ങൾ. ജനറൽ ആശുപത്രികളുടെ ഒ. പി കെട്ടിടങ്ങൾക്ക് മുമ്പിൽ കുറച്ചു സമയം ചെലവഴിക്കുകയാണെങ്കിൽ ആവശ്യമരുന്നുകൾക്കായിട്ടുള്ള രോഗികളുടെ നെട്ടോട്ടം നമുക്ക് കാണാൻ കഴിയും.

രോഗികൾ ഇവിടെ മരുന്നില്ല മരുന്നില്ല എന്ന് ആവർത്തിച്ച് പറഞ്ഞിട്ടും അതൊന്നും കേൾക്കാൻ കൂടി ആരോഗ്യവകുപ്പ് കൂട്ടാക്കുന്നില്ല . എറണാകുളം ജില്ലാ ആശുപത്രിയിൽ ഉള്ള അതേ അവസ്ഥ തന്നെയാണ് ഇപ്പോൾ പ്രധാനപ്പെട്ട താലൂക്ക് ആശുപത്രികളായ മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലുമുള്ളത്. ഡോക്ടർ എഴുതിയ ചീട്ടുമായി മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലെ ഫാർമസിക്ക് മുൻപിൽ മണിക്കൂറുകളോളം കാത്തു നിൽക്കുകയാണ് രോഗികൾ. ഇങ്ങനെ മണിക്കൂറോളം നിൽക്കുന്നതിനും രോഗികൾക്ക് പരാതിയില്ല പക്ഷേ ഒടുവിൽ തന്റെ ഊഴം എത്തുമ്പോൾ ഈ മരുന്നുകൾ ഇവിടെ ഇല്ല പുറത്തുപോയി വാങ്ങണമെന്ന് അധികൃതരുടെ അറിയിപ്പാണ് രോഗികളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നത്. ഇൻസുലിൻ അടക്കമുള്ള ജീവിതശൈലി രോഗങ്ങൾക്കായിട്ടുള്ള മരുന്നുകൾ ഒന്നും തന്നെ സർക്കാർ ആശുപത്രികളിൽ നിന്നും ലഭിക്കുന്നില്ലയെന്ന് മാത്രമല്ല വലിയ വില കൊടുത്ത് പലപ്പോഴും ഇതൊക്കെ പുറത്തു നിന്നും വാങ്ങേണ്ടിവരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയിൽ കഴിയുന്ന രോഗികൾക്കുള്ള മരുന്നുകൾ ഒന്നും തന്നെ ഫാർമസിയിലില്ല എല്ലാം മരുന്നുകളും പുറത്തെ മെഡിക്കൽ സ്റ്റോറുകളിലേക്കാണ് റഫർ ചെയ്യുന്നത്.പുറത്തുള്ള മെഡിക്കൽ സ്റ്റോറിലേക്ക് ഓടുകയാണ് ബന്ധുക്കൾ ഈ മരുന്നിന്റെ കുറിപ്പടിയുമായി.


എന്തെങ്കിലും അപകടം പറ്റി അല്ലെങ്കിൽ വേദനയുമായി വരുന്നവർക്കും പാരസെറ്റമോൾ മാത്രമാണ് മരുന്നായി നൽകുന്നത് എന്ന് രോഗികൾ പരാതി പറയുന്നു. അതുകൊണ്ടുതന്നെ സർക്കാർ ആശുപത്രികൾ ചികിത്സ തേടിയ ശേഷവും രണ്ടാമത്തെ ആശുപത്രിയിൽ കൂടി ചികിത്സ തേടേണ്ട അവസ്ഥയാണ് രോഗികൾക്കുള്ളത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button