എ.എച്ച്.എസ്.ടി.എ ജില്ലാ സമ്മേളന പോസ്റ്റർ പ്രകാശനം വി ഡി സതീശൻ നിർവഹിച്ചു


എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ 33- മത് എറണാകുളം ജില്ലാ സമ്മേളനത്തിന്റെ പോസ്റ്റർ പ്രകാശനം പ്രതിപക്ഷ നേതാവ് ശ്രീ. വി.ഡി സതീശൻ നിർവഹിച്ചു.


ജില്ലാ പ്രസിഡന്റ് ജോയ് സെബാസ്റ്റ്യന് പോസ്റ്റർ കൈമാറി. കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ , ഡി സി. സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എബിൻ വർക്കി കോടിയാട്ട്, ജില്ലാ ജനറൽ സെക്രട്ടറി ബിനു കെ വർഗീസ്, ട്രഷറാർ ജോസ് റാൽഫ് , ജോയിന്റ് സെക്രട്ടറി ടിന്റു പൗലോസ്, ഡാർവിൻ വി ജെ എന്നിവർ പ്രസംഗിച്ചു.
ഡിസംബർ 16 ശനിയാഴ്ച രാവിലെ 10 മുതൽ കോലഞ്ചേരിയിലുള്ള പൂത്യക്ക സഹകരണ ബാങ്ക് ആഡിറ്റോറിയത്തിൽ ആണ് സമ്മേളനം.
വി.പി. സജീന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.
വിദ്യാഭ്യാസ സമ്മേളനം എഐസി.സി അംഗം ജെയ്സൺ ജോസഫ് ഉദ്ഘാടനം നിർവ്വഹിക്കും.
ഈ വർഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന അദ്ധ്യാപകരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ആദരിക്കും.
വനിതാ സമ്മേളന ഉദ്ഘാടനം യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എബിൻ വർക്കി കോടിയാട്ട് നിർവ്വഹിക്കും.