





വടവുകോട്- പുത്തൻകുരിശ് ഗ്രാമപ്പഞ്ചായത്തിലെ പുറ്റുമാനൂർ ഗവ. യുപി സ്കൂളിലെ ശുചിത്വോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീരേഖ അജിത്ത്അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ് അശോക് കുമാർ കെ.കെ മുഖ്യപ്രഭാഷണം നടത്തി.ഗ്രാമപഞ്ചായത്ത് അംഗം വിഷ്ണു വിജയ് ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.ഹെഡ്മാസ്റ്റർ എല്‍ദോ കെ.വി നന്ദി അറിയിച്ചു.
ശുചിത്വ ഉത്സവത്തിന്റെ ഭാഗമായി കുട്ടികൾ പാഴ് വസ്തുക്കളിൽ നിന്ന് നിർമ്മിച്ചു കൊണ്ടുവന്ന വസ്തുക്കളുടെ പ്രദർശനമായ പാഴ് പുതുക്കൽ മേളയും സംഘടിപ്പിച്ചു. മാലിന്യ പരിപാലനത്തിൽ മാതൃക പുലർത്തുന്ന വിദ്യാലയങ്ങൾക്ക് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പുരസ്കാരങ്ങൾ നൽകുമെന്ന് പ്രസിഡന്റ് അറിയിച്ചു.


ഓരോ വിദ്യാലയവും ഹരിത വിദ്യാലയമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ജില്ലയിൽ ശുചിത്വോത്സവം സംഘടിപ്പിക്കുന്നത്. നവകേരളം കര്‍മ്മപദ്ധതി, ഹരിതകേരളം മിഷൻ, ജില്ലാ വിദ്യാഭ്യാസ വകുപ്പ്, ശുചിത്വ മിഷന്‍, കുടുംബശ്രീ, തദ്ദേശ സ്വയംഭരണ വകുപ്പ്, കേരള ഖരമാലിന്യ സംസ്കരണ പദ്ധതി, കില എന്നിവയുടെ നേതൃത്വത്തിൽ ജില്ലയിൽ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ഹരിത സമൃദ്ധം- ഹരിത വിദ്യാലത്തിലേക്കൊരു ഹരിത ചുവട്. ഇതിൻ്റെ ഭാഗമായാണ് ശുചിത്വോത്സവം പരിപാടി സംഘടിപ്പിക്കുന്നത്. പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ എൽ പി, യു പി വിഭാഗം കുട്ടികളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.


ജൈവ മാലിന്യ സംസ്കരണം -ശാസ്ത്രവും രീതികളും, നല്ല നാളെക്കായി കരുതി കൈ മാറാം അജൈവ പാഴ് വസ്തുക്കളെ ,ബദല്‍ ഉല്‍പ്പന്നങ്ങള്‍ ശീലമാക്കാം തുടങ്ങിയ വിഷയങ്ങളിലെ ക്ലാസ്സുകൾക്ക് ഹരിത കേരളം മിഷൻ
റിസോഴ്സ് പേഴ്സൺമാരായ രത്നഭായി ടി.കെ, ദീപു ടി. എസ്, അഷിത രാജേഷ് എന്നിവർ നേതൃത്വം നൽകി.