KERALA
പട്ടിമറ്റം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്ലാദപ്രകടനം




കിഴക്കമ്പലം : രാഹുൽ ഗാന്ധിക്കെതിരെ സൂററ്റ് കോടതിയിൽ നിന്നുണ്ടായ അയോഗ്യത വിധിയ്ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുകയും അയോഗ്യത വിധിക്ക് സ്റ്റേ ലഭിക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തിൽ പട്ടിമറ്റം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പട്ടിമറ്റത്ത് ആഹ്ലാദ പ്രകടനം നടത്തി.ബ്ലോക്ക് പ്രസിഡന്റ് കെ.വി എൽദോ ഡിസിസി സെക്രട്ടറിമാരായ എം പി രാജൻ,എം ടി ജോയി, കെ എം പരീത് പിള്ള,കെ ജി മാന്മാധൻ,ജയൻ മാത്യൂ , അബ്ദുൾ ഖാദർ,ബാബു സൈതലി, ജെയിംസ് പാറക്കാട്ടിൽ, ജോളി ബോബി,ഷൈജന അനിൽ, ശ്രീജ അശോകൻ, ഹനീഫ കുഴുപ്പിള്ളി,വി ജി വാസു ദേവൻ, എ പി കുഞ്ഞു മുഹമ്മദ്, തുടങ്ങിയവർ നേതൃത്വം നൽകി





