സുശീൽ.വി. ദാനിയേൽ അനുസ്മരണം നടത്തി




കോലഞ്ചേരി: ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സിന്റെ നേതാവും പഞ്ചായത്ത് വൈസ് പ്രസിഡൻറ്റുമായിരുന്ന സുശീൽ വി. ദാനിയേലിന്റെ അനുസ്മരണം കോൺഗ്രസ്സ് കുറിഞ്ഞി ബൂത്ത് കമ്മിറ്റിയുടെ അദ്ധ്യക്ഷതയിൽ നടത്തി. മീമ്പാറ കീച്ചേരിൽ ബിൽഡിംഗിൽ കുറിഞ്ഞി ബൂത്ത് പ്രസിഡൻറ്റിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി സെക്രട്ടറി സക്കീർ ഹുസൈൻ സുശീൽ വി.ദാനിയേൽ അനുസ്മരണം നടത്തിയ യോഗത്തിൽ കെ.പി.സി.സി. സെക്രട്ടറി ഐ.കെ. രാജു മുഖ്യപ്രഭാഷണം നടത്തി.
കോൺഗ്രസ് പുത്തൻകുരിശ് ബ്ലോക്ക് പ്രസിഡന്റ് പോൾസൺ പീറ്റർ, ഡി.സി.സി സെക്രട്ടറി എം.ടി. ജോയി, ജില്ലാ പഞ്ചായത്ത് അംഗം ലിസ്സി അലക്സ്, കോൺഗ്രസ് പൂതൃക്ക മണ്ഡലം പ്രസിഡന്റ് പീറ്റർ കുപ്ലാശേരി, മുൻ ബ്ലോക്ക് പ്രസിഡന്റ് നിബു കുര്യാക്കോസ്, പൂതൃക്ക പഞ്ചായത്ത് പ്രസിഡൻറ്റ് ടി.പി. വർഗീസ്,സഹകരണ ബാങ്ക് പ്രസിഡന്റ് അനി ബെൻ കുന്നത്ത്, ഒ.ബി.സി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ.ഡി. ഹരിദാസ്, ബ്ലോക്ക് മെമ്പർ രാജമ്മ രാജൻ, എം. എസ് മുരളി, എൻ.എൻ. രാജൻ, മിഥുൻ രാജ് എസ്. ശ്രീനാഥ്, എം.കെ.ഗോപാലൻ, ഹേമലത രവി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനി ജോയി ബിജു കെ.ജോർജ്, ബാബു വർഗീസ്,മാത്യൂസ് കുമ്മണ്ണൂർ, പോൾ. വി തോമസ്, മോൻസി പോൾ, കെ.എസ് സുധീഷ് , ശിവദാസ് രവി,ടി.വി.രാജൻ, ബിന്ദു ജയൻ, എം.വി.ജോണി,നിഷ സജീവൻ, എം.ടി. ബിജു,രഞ്ജിത്ത് പോൾ, ബോസ് പടിക്കാമറ്റം, പി.എ. പൗലോസ്, രാഹുൽ ലാൽ, വി.രാജേഷ്, തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.

