ENTERTAINTMENT

‘കാവലായി’ – പ്രവാസി മലയാളികളുടെ മനം കവർന്ന ആൽബം

പ്രവാസജീവിതം പ്രതീഷയുടെ ലോകമാണ്. ആ ലോകത്ത് എത്തിപ്പെട്ട ഒരു പിതാവിന്റെ കഥപറയുകയാണ് ‘കാവലായി’ എന്ന ആൽബത്തിലൂടെ.

നവജാത ശിശുവായിരിക്കെ മകളെ കണ്ട് മതിവരാതെ പ്രാവസജീവിതത്തിലേയ്ക്ക് തിരിച്ച പിതാവിന്റെ വിങ്ങലുകൾ ഈ ​ഗാനത്തിന്റെ ഒരോ വരിയിലുമുണ്ട്.നാടുവിട്ട് ജോലി തേടിയെത്തിയ ഒരച്ഛൻ കോവിഡ് കാലത്ത് പ്രവാസരാജ്യത്ത് കുടുങ്ങുകയും തന്റെ കുഞ്ഞുമകളെ കാണാതെ വേദനിച്ച ആ പിതാവിന്റെ കാത്തിരിപ്പിനെയും വളരെ തന്മയത്തത്തോടുകൂടി ഇവിടെ അവതരിപ്പിച്ചിട്ടുണ്ട്.

സിയാദ് പെരിങ്ങാലയുടെ ​ഗാനരചനയിൽ സംവിധായകനും,​ഗാനരചയിതാവും,മിമിക്രി ആർട്ടിസ്റ്റുമായ പള്ളിക്കര പെരിങ്ങാല സ്വദേശി ഇബ്രു പെരിങ്ങാലയാണ് കേന്ദ്രകഥാപാത്രമായി അഭിനയിക്കുന്നത്. ഇബ്രുവിന്റെ മകൾ ഇസ്രയാണ് ആൽബത്തിലെ ബാലതാരം. പത്തിലധികം സൂപ്പർഹിറ്റ് ആൽബങ്ങളിലൂടെ ശ്രദ്ധേയനായ ഇബ്രു പെരിങ്ങാലയുടെ ഏറ്റവും പുതിയ ​ഗാന ആവിഷ്ക്കാരമാണ് ‘കാവലായി’ .

നടൻ നാദിർഷയാണ് ആൽബത്തിന്റെ റിലീസിം​ഗ് നിർവഹിച്ചത്.

മൂന്നാഴ്ച്ചയ്ക്കുള്ളിൽ നാൽ‌പ്പതിനായിരത്തോളം ആളുകൾ യൂട്യൂബിൽ ആൽബം കണ്ടുകഴിഞ്ഞു.വളരെ നല്ല പ്രതികരണമാണ് പ്രേക്ഷകർക്കിടയിൽ നിന്നും ആൽബത്തിന് ലഭിക്കുന്നത്.

റഫീഖ് റഹ്മാനാണ് ​ഗായകൻ.ബാക്ക്​ഗ്രൗണ്ട് മ്യൂസിക്ക് ലോയിഡ് കെ ജെ,

സം​ഗീതസംയോജനം ഷിയാസ് മാനോലിൽ,എഡിറ്റിം​ഗ് റോബിൻ ജോസ്, ഛായാ​ഗ്രഹണം നിഖിൽ അ​ഗസ്റ്റിൻ,അരുൺ വേവ്സ്,ഇഎസ്പിവൈ ലാബ്സ് മീഡിയ, ഷീബ, റോബിൻ,വൈശാഖ്,ഷീയാസ് എന്നിവരും സ്ക്രീനിൽ എത്തുന്നുണ്ട്.

ആൽബം കാണുവാൻ ലിങ്ക് ക്ലിക്ക് ചെയ്യുക-

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button