യൂത്ത് കോൺഗ്രസ് കുന്നത്തുനാട് നിയോജക മണ്ഡലം പ്രസിഡൻ്റും സഹ ഭാരവാഹികളും ചുമതലയേറ്റു


സംഘടന തെരഞ്ഞെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട യൂത്ത്കോൺഗ്രസ്സ് കുന്നത്തുനാട് നിയോജകമണ്ഡലം പ്രസിഡൻ്റ് ജൈസൽ ജബ്ബാറും സഹ ഭാരവാഹികളും ചുമതലയേറ്റു.


പൂത്തൃക്ക സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ നിലവിലെ നിയോജകമണ്ഡലം വൈസ് പ്രസിഡൻ്റ് ശ്രീ.പ്രദീപ് നെല്ലിക്കുന്നത്ത് അധ്യക്ഷത വഹിച്ചു.
സമ്മേളനം ഡിസിസി ജനറൽ സെക്രട്ടറി എം പി രാജൻ ഉത്ഘാടനം ചെയ്തു.
പട്ടിമറ്റം ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങിൽ പുത്തൻകുരിശ് ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് പോൾസൺ പീറ്റർ മുഖ്യാഥിതി ആയി.
മുൻ യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡൻ്റുമാരായ ശ്രീ. അനിബെൻ കുന്നത്ത്, അരുൺ വാസു ,എന്നിവർ മിനിട്സ് ബുക്ക് കൈമാറി.


യോഗത്തിൽ ഡിസിസി സെക്രട്ടറി മാരായ കെ പി തങ്കപ്പൻ, എം ടി ജോയ്, സി.പി ജോയ്, സുജിത് പോൾ, പി എസ് സുധീർ,
മുൻ യൂത്ത് കോൺഗ്രസ്സ് പൂതൃക്ക മണ്ഡലം പ്രസിഡൻ്റ് ശ്രീനാഥ്.എസ് എന്നിവർ സംസാരിച്ചു.
കെ.കെ രമേശൻ,ജെയ്ൻ മാത്യു, ഹനീഫ കുഴിപ്പിള്ളി, ഏലിയാസ് ഐരാപുരം ,സ്കറിയ ഐക്കരനാട്, റഷീദ് കാച്ചങ്കുഴി, പ്രദീപ് പട്ടിമറ്റം, എൻ.ബി. കുരിയാക്കോസ്, ബിന്ദു റെജി, ജോളി ബേബി, ഷൈജ അനിൽ, ലിസി അലക്സ് തുടങ്ങി കോൺഗ്രസ്സ്, യൂത്ത് കോൺഗ്രസ്, ഐ.എൻ.ടി. യു.സി, മഹിളാ കോൺഗ്രസ്സ് നേതാക്കൾ സന്നിഹിതരായിരുന്നു.

