KERALA
കടമറ്റത്ത് വാഹനാപകടം ഒരാൾ മരിച്ചു: ആളെ തിരിച്ചറിഞ്ഞിട്ടില്ല




കടമറ്റത്ത് ദേശീയ പാതയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മുവാറ്റുപുഴ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ബൈക്ക് എതിരെ വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. തൊഴിലാളികളുമായി പോയ ബസാണ് അപകടത്തിൽപ്പെട്ടത്. മറ്റാർക്കും പരിക്കില്ല.
ഉടനെ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മരിച്ചയാൾക്ക് മുപ്പത് വയസ്സിൽ താഴെയാണ് പ്രായമെന്ന് പോലീസ് പറഞ്ഞു. പെരുവംമുഴിയ്ക്കും കടമറ്റത്തിനും ഇടയിലുള്ള വളവിലാണ് രാവിലെ ആറ് മണിയോടെ അപകടം നടന്നത്. മൃതദേഹം കോലഞ്ചേരി മെഡിക്കൽ കോളേജിൽ.

