KERALALOCALMOTORNATIONALTRAVEL & TOURISM

യാത്രയ്ക്ക് ഒരുങ്ങി അമൃത് ഭാരത് ,ആദ്യ അതിവേഗ യാത്ര, അയോധ്യയിൽ നിന്ന്

ന്യൂ ഡൽഹി: വേഗമേറിയ തീവണ്ടി യാത്രാ സൗകര്യമൊരുക്കാൻ അമൃത് ഭാരത് എക്സ്പ്രസുമായി ഇന്ത്യൻ റെയിൽവേ .ഉത്തർപ്രദേശിലെ അയോധ്യയിൽ നിന്നും ബീഹാറിലെ ദർഭംഗയിലേക്കാവും അമൃത് ഭാരത് എക്സ്സ്പ്രെസ്സിന്റെ ആദ്യയാത്ര എന്നാണ് സൂചന.ഡിസംബർ 30 ശനിയാഴ്ച പ്രധാന മന്ത്രി നരേന്ദ്രമോദി ആദ്യ സർവീസ് ഫ്ലാഗ് ഓഫ് ചെയ്‌തേക്കും. രണ്ടാം അമൃത് ഭാരത് എക്സ്സ്പ്രെസ്സ് ബാംഗ്ലൂർ നിന്നും മാൽഡയിലേക്കായിരിക്കും എന്നും വിവരം ലഭിച്ചിട്ടുണ്ട്.

അമൃത് ഭാരത് എക്സ്പ്രസ്സ് പുഷ് പുൾ ട്രെയിനുകളാണ് .ഇവയുടെ പരമാവധി വേഗത 130 കിലോ മീറ്റർ ആണ്. മുൻപ് വന്ദേ സാധാരൺ എന്ന് പേരിട്ടിരുന്ന അമൃത് ഭാരത് എക്സ്പ്രസ്സ് പ്രധാനമായും അന്യ സംസ്ഥാന തൊഴിലാളികളെയാണ് ലക്ഷ്യമിടുന്നത് . പുഷ് പുൾ ട്രെയിൻ ആയതുകൊണ്ട് യാത്രക്കാർക്ക് കുലുക്കം അനുഭവപെടില്ല , കുറഞ്ഞ സമയത്തിൽ കൂടുതൽ വേഗം കൈവരിക്കാനും സാധിക്കും.

അമൃത് ഭാരത് ട്രെയിനുകൾ ഓറഞ്ച് ,ചാര നിറങ്ങളിൽ ആയിരിക്കും പുറത്തിറങ്ങുക. 22 കോച്ചുകളിൽ എട്ടെണ്ണം റിസർവേഷൻ ഇല്ലാതെ യാത്ര ചെയ്യുന്നവർക്കുള്ള ജനറൽ സെക്കന്റ് ക്ലാസ് കോച്ചുകളാണ്. 12 സെക്കന്റ് ക്ലാസ് 3 ടയർ സ്ലീപ്പർ കോച്ചുകളും രണ്ടു ഗാർഡ് കമ്പാർട്ടുമെന്റുകളും ഉണ്ടാകും .സ്ത്രീകൾക്കും ഭിന്നശേഷികാർക്കും പ്രത്യേക ക്യാബിനുകൾ .കുഷ്യനുള്ള സീറ്റും ലഗേജ് റാക്ക് ,മടക്കാൻ കഴിയുന്ന സ്‌നാക് ടേബിൾ, മൊബൈൽ ചാർജർ ഹോൾഡർ ,ബോട്ടിൽ ഹോൾഡർ ,റേഡിയം ഇല്യൂമിനേഷൻ ഫ്ളോറിങ് സ്ട്രിപ്പ്,, ടോയ്ലറ്റ് സൗകര്യം എന്നിവ ഉണ്ടാകും. അമൃത് ഭാരത് നിർമിച്ചിരിക്കുന്നത് ചെന്നൈയിലെ ഇന്റഗ്രൽ കോച്ഛ് ഫാക്ടറിയിലാണ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button