കൊട്ടാരക്കര ആശുപത്രിയിൽ ജോലിക്കിടെ വനിത ഡോക്ടറെ കുത്തി കൊലപ്പെടുത്തി




കൊട്ടാരക്കര ആശുപത്രിയിൽ ജോലിക്കിടെ വനിത ഡോക്ടറെ കുത്തി കൊലപ്പെടുത്തി. ഹൗസ് സർജൻ ആയ കോട്ടയം സ്വദേശി വന്ദന ദാസ്(23) ആണ് മരിച്ചത്. പൊലീസ് പരിശോധനയ്ക്കു കൊണ്ടുവന്ന യുവാവാണ് കൊല നടത്തിയത്. പൊലീസുകാർക്ക് അടക്കം പരുക്കേറ്റിട്ടുണ്ട്.
പൂയപ്പിള്ളി ചെറുകരക്കോണം സ്വാദേശി സന്ദീപാണ് കൊല നടത്തിയത്. സ്വകാര്യ സ്കൂൾ അധ്യാപകനായ സന്ദീപ് ലഹരിക്കടിമയാണെന്ന് വിവരം.


കാലിൽ പരുക്കേറ്റെന്നു ചികിത്സ ലഭ്യമാക്കണമെന്നും പ്രതി സന്ദീപ് ആവശ്യപ്പെട്ടതിനാലാണ് പൊലീസ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. വേറെ കേസിൽ പ്രതി അല്ലാത്തതിനാൽ വിലങ്ങ് അണിയിച്ചിരുന്നില്ല. കാലിലെ മുറിവ് ചികിത്സിക്കുന്നതിനിടെ സന്ദീപ് ആശുപത്രിലെ കത്രിക കൈക്കലാക്കി ആക്രമണം നടത്തുകയായിരുന്നു. ഓടി രക്ഷപെടാൻ പറ്റാതായ ഡോ. വന്ദനയുടെ കഴുത്തിലും പുറത്തും കുത്തുകയായിരുന്നു. പുലർച്ചെ 5:30 നും 6 നും ഇടയിലായിരുന്നു അക്രമം. മറ്റുള്ളവർ ചികിത്സാ മുറിയിൽ നിന്നു ഓടി രക്ഷപെട്ടെങ്കിലും വന്ദന ഒറ്റപ്പെട്ടു പോയെന്നാണ് വിവരം.സംസ്ഥാന വ്യാപകമായി ഡോക്ടർമാർ ഇന്ന് പണിമുടക്കുന്നു. 24 മണിക്കുർ ആണ് സമരം. അത്യാഹിത സേവനം ലഭിക്കും.