



കോലഞ്ചേരി: സർവ്വശിക്ഷ കേരളം 2021- 22ലെ സ്റ്റാർസ് പ്രീപ്രൈമറി വാർഷിക പദ്ധതി പ്രകാരം കുന്നത്തുനാട് നിയോജകമണ്ഡലത്തിലെ കടയിരുപ്പ് ഗവൺമെന്റ് എൽപി സ്കൂളിന് ഹൈടെക് പ്രീ പ്രൈമറി ക്ലാസുകൾ ഒരുക്കുന്നതിന് പത്തു ലക്ഷം രൂപ അനുവദിച്ചതിൻ്റെ നിർമ്മാണ ഉദ്ഘാടനം കുന്നത്തുനാട് എം എൽ എ അഡ്വ.പി.വി ശ്രീനിജിൻ നിർവഹിച്ചു.
സർക്കാർ നേരിട്ട് ശമ്പളം/ഹോണറേറിയം നൽകുന്ന അധ്യാപകരുള്ള 168 അംഗീകൃത പ്രീ പ്രൈമറി വിദ്യാലയങ്ങളിൽ കുട്ടികൾക്ക് സ്കൂൾ വികാസ മേഖലകളിൽ ശേഷികൾ ഉറപ്പാക്കാൻ പര്യാപ്തമായ പ്രവർത്തന ഇടങ്ങൾ സജ്ജീകരിക്കുന്നതിന് വേണ്ടിയാണ് തുക അനുവദിച്ചിട്ടുള്ളത്. ഇങ്ങനെ തിരഞ്ഞെടുത്ത സ്കൂളുകളുടെ പട്ടികയിലാണ് കടയിരിപ്പും ഇടം പിടിച്ചത്.വർണ കൂടാരം എന്ന പേരിലാണ് ഈ പദ്ധതി സ്ക്കൂളുകളിൽ നടപ്പാക്കുക. പി ടി എ പ്രസിഡൻ്റ് അനുരാജ് എ.എ അദ്ധ്യക്ഷത വഹിച്ചു.എസ് രാജൻ, ജെസ്സൻ ടി അവറാച്ചൻ, എം.കെ മനോജ്,മിനി പി.എ, സിറാജ് മൈതീൻ, പ്രദീപ് ടി, ലിജി വർഗീസ്, ഷിനി പോൾ എന്നിവർ സംസാരിച്ചു

