



കോലഞ്ചേരി:പുത്തൻകുരിശ് മത്സ്യമാർക്കറ്റിന് സമീപം സ്വകാര്യഭൂമിയിൽ കൂടിക്കിടക്കുന്ന മാലിന്യം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് തിരുവാണിയൂർ പഞ്ചായത്ത് അധികൃതർക്ക് വ്യാപാരികളും റസിഡന്റ്സ് അസ്സോസ്സിയേഷൻ ഭാരവാഹികളും ചേർന്ന് നിവേദനം നൽകി. വടവുകോട് പുത്തൻകുരിശ് പഞ്ചായത്തംഗം വി എസ് ബാബു തിരുവാണിയൂർ പഞ്ചായത്ത് പ്രസിഡന്റ് സി ആർ പ്രകാശിന് നിവേദനം കൈമാറി.
തിരുവാണിയൂർ പഞ്ചായത്തിലെ ആറാംവാർഡിൽപ്പെടുന്ന പ്രദേശത്താണ് കാലങ്ങളായി മാലിന്യങ്ങൾ കൂടിക്കിടക്കുന്നത്.
പ്ലാസ്റ്റിക്,ഗ്ലാസ്സ് തുടങ്ങിയ വലിയതോതിലുള്ള ഖരമാലിന്യങ്ങളാണ് ഇവിടെ കൂടിക്കിടക്കുന്നത്.രണ്ടാഴച്ച് മുൻപ് ഈ മാലിന്യങ്ങൾക്ക് തീപിടിക്കുകയും വലിയതോതിൽ പ്രദേശവാസികൾക്ക് ബുദ്ധിമുട്ടനുഭവപ്പെടുകയും ചെയ്തു. രാത്രിയുടെ മറവിൽ പുറമേനിന്നും അഞ്ജാതർ കൊണ്ടുവന്ന് തള്ളുന്ന മിലന്യം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രദേശവാസികളുടെ നേതൃത്വത്തിൽ നിവേദനം തയ്യാറാക്കിയത്.


ജനവാസമേഖലയിൽ വലിയിതോതിൽ തള്ളിയിരിക്കുന്ന മാലിന്യം യുദ്ധകാലാടിസ്ഥാനത്തിൽ നീക്കം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
നാട്ടുകാരുടെ നേതൃത്വത്തിൽ ഇവിടെ മിലന്യം കൊണ്ടുവന്ന് നിക്ഷേപിക്കുന്നവരെ പിടികൂടിയിരുന്നെങ്കിലും ഭീഷണിപ്പെടുത്തിയാണ് ഇവർ രക്ഷപെടുന്നതെന്നും നാട്ടുകാർ പറഞ്ഞു.


വടവുകോട് ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജൂബിൾ ജോർജ്ജ്,വൈസ് പ്രസി. ഷീജ വിശ്വനാഥൻ,പഞ്ചായത്തംഗങ്ങളായി സനീഷ്,സിന്ധു കൃഷ്ണകുമാർ,മർച്ചന്റ് അസ്സോസ്സിയേഷൻ വൈ. പ്രസിഡന്റ് രഘു കെ,സജി സി എം,വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് എം എം പൗലോസ് തുടങ്ങിയവ്ർ സന്നിഹിതരായി.