KERALA
25 അടി താഴ്ചയുള്ള കിണറിൽ വീണ ആടിനെ രക്ഷിച്ചു


കിഴക്കമ്പലം ഞാറള്ളൂരിൽ 25 അടി താഴ്ച്ചയുള്ള കിണറിൽ വീണ ആടിനെ ഫയർഫോഴ്സ് രക്ഷപെട്ടുത്തി. ബുധനാഴ്ച്ച വൈകീട്ട് 5 മണിയോടെയാണ് പത്തടിയോളം ആഴമുണ്ടായിരുന്ന കിണറിൽ ആട് വീണത്.പട്ടിമറ്റം സ്റ്റേഷൻ ഓഫീസർ എൻ.എച്ച്.അസൈനാരുടെ നേതൃതത്തിൽ സേനാംഗങ്ങളായ വി.വൈ.ഷമീർ, വി.ജി.വിജിത്ത് കുമാർ, ആർ രതീഷ്, ആർ വിജയരാജ്, എം.വി.വിജയരാജ് എന്നിവർ ചേർന്ന് ആടിനെ കിണറ്റിൽ നിന്ന് രക്ഷിച്ച് ഉടമസ്ഥനായ പിണക്കാട് മോഹനനെ ഏൽപിച്ചു.
വീഡിയോ കാണാം