KERALA

പട്ടികജാതി കുടുംബത്തിന്റെ വീട് രാത്രിയിൽ ജപ്തി ചെയ്തു.ബാങ്ക് മാനേജർക്കെതിരെ നടപടിവേണമെന്ന് ആവശ്യം

പിറവം കളമ്പൂരിൽ പട്ടികജാതിവിഭാ​ഗത്തിൽപ്പെട്ടയാളുടെ വീട് അർദ്ധരാത്രിയിൽ ജപ്തി ചെയ്തതിൽ പ്രതിഷേധം കനക്കുന്നു. തെക്കേ മലയിൽ കെ ടി രാജൻ എന്നയാളുടെ വീടാണ് ബാങ്ക്മാനേജറുടെ നേതൃത്വത്തിലാണ് ആരും ഇല്ലാത്ത സമയത്ത് ജപിതിനടപടികൾ പൂർത്തിയാക്കിയത് .പൂട്ടിയിട്ടിരുന്ന വീടിന്റെ താഴ് തകർത്ത് അകത്തുകടന്ന ജപ്തി നടപടികൾ നടത്തിയ ബാങ്ക് മാനേജർക്കെതിരെ പട്ടികജാതി പീഡന നിരോധന അതിക്രമ നിയമപ്രകാരം കേസെടുക്കണമെന്ന ആവശ്യമാണ് ഇപ്പോൾ ഉയരുന്നത്.

ബിജെപി പട്ടികജാതി മോർ‌ച്ചയുടെ നേതൃത്വത്തിൽ പിറവം പോലീസിൽ പരാതി നൽകിയതായി പട്ടികജാതി മോർച്ച എറണാകുളം ജില്ലാ പ്രസിഡന്റ് മനോജ് മനക്കേക്കര അറിയിച്ചു.നിരാലംബരായ കുടുംബത്തിന് എല്ലാ വിധ പിന്തുണയും പട്ടികജാതി മോർച്ച നൽകുമെന്നും അദ്ദേഹം അറിയിച്ചു.
ജില്ലാ ജനറൽ സെക്രട്ടറിമാരായ അജീഷ് തങ്കപ്പൻ, കമൽ എ എ, മഹിളാമോർച്ച ജില്ലാ സെക്രട്ടറി ഷീജ പരമേശ്വരൻ എന്നിവരുടെ നേതൃത്വത്തിലാണ് പുറത്തിറക്കപ്പെട്ട കുടുംബത്തെ സന്ദർശിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button