KERALA

ഗാന്ധിജിയുടെ വെളിച്ചം പലരേയും അലോരസപ്പെടുത്തുന്നു – സർവ്വോദയ സംഗമത്തിൽ നവദർശൻവേദി

ഗാന്ധിദർശനത്തിൽ നിന്ന് ബഹുദൂരം അകലുന്ന ഭരണവർ​ഗ്​ഗം സമൂഹത്തിന് മാതൃകയാകാതെ സംഘർഷം വിതക്കുന്നവരായി അധ:പതിച്ചെന്ന് കേരള നവദർശനവേദിയുടെ സർവ്വോദയസം​ഗമത്തിൽ വിമർശനം.നവദർശന വേദിയുടെ 200 – മതു പ്രതിമാസ സർവ്വോദയ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിച്ച ​ഗാന്ധിയൻ കൂട്ടായ്മ ചെയർമാൻ വർഗീസ് പുല്ലുവഴിയാണ് ഇക്കാര്യം ഉന്നയിച്ചത്.ഭരണസംവിധാനങ്ങളുടെ ആഢംബര പ്രേമം ഞെട്ടിപ്പിക്കുന്നതാണ്.അതിനാൽ ഗാന്ധിജിയുടെ വെളിച്ചം പലരേയും അലോരസപ്പെടുത്തുന്നുണ്ട്. സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും ഗാന്ധിയെ നീക്കാനാണ് ശ്രമമെന്നും ഇത് ഏവരും തിരിച്ചറിയണമെന്നും ചർച്ചയിൽ പങ്കെടുത്ത പ്രമുഖ ​ഗാന്ധിയർ ചൂണ്ടിക്കാട്ടി.

ചർച്ചയിൽ ടി.എം. വർഗീസ് അഡ്വ. സാബു വർഗീസ്, ശിവൻ കദളി . ഇഗ്നേഷ്യസ് കതിരാനി , അഡ്വ.വി എം മൈക്കിൾ , ജോസഫ് കയ്യാനിക്കൽ,നോബർട്ട് അടിമറി, തങ്കച്ചൻ എം. ഏലിയാസ് , കെ ഉദയുമാർ തുടങ്ങിയവർ പങ്കെടുത്തു. സം​ഗമത്തിൽ ജെസ്സി കെ പോൾ അദ്ധ്യക്ഷത വഹിച്ചു.ഗാന്ധി കവിതാ പാരായണവും സ്ത്രീ ശാക്തീകരണ സഹായ ധനവിതരണവും ചടങ്ങിൽ നടന്നു. ഗാന്ധി ദർശന ചർച്ച സമൂഹത്തിൽ സജീവമാക്കുന്നതിന് ഏപ്രിൽ മാസത്തിൽ നടത്താനുദ്ദേശിക്കുന്ന വാഹന ജാഥയോട് സഹകരിക്കാൻ താല്പര്യമുളളവർ 9497286981 എന്ന നമ്പറിൽ ബന്ധപ്പെടാമെന്നും നവദർശനവേദി ഭാരവാഹികൾ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button