2 കോടിയിൽ നിന്ന് 50 കോടിയിലേക്ക് എത്തിയ ‘രോമാഞ്ചം’
2 കോടി രൂപയിൽ താഴെ മുതൽ മുടക്കിയ സിനിമ ഇതുവരെ കേരളത്തിൽ നിന്ന് മാത്രം 30 കോടി രൂപയാണ് ലഭിച്ചത്


ഫെബ്രുവരി 3 ന് വലിയ ബഹളങ്ങൾ ഒന്നും ഇല്ലാതെ തീയേറ്ററിലേക്ക് എത്തിയ ചിത്രമാണ് ‘രോമാഞ്ചം’. 2 കൊടിയിൽ താഴെ മുതൽ മുടക്കിൽ ചെയ്ത ചിത്രം വിതരണക്കാർ പോലും തഴഞ്ഞപ്പോൾ ഇന്ന് 50 കോടി ക്ലബ്ബിൽ എത്തി നിൽക്കുകായാണ് ചിത്രം. ‘രോമാഞ്ചം’ തിയേറ്ററിൽ എത്തുന്നതിനു മുൻപ് നിർമാതാവ് ജോൺ പോൾ തൻറെ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ ആണ്.
“രോമാഞ്ചം തിയേറ്ററിൽ വരുകയാണ്, കച്ചവടത്തിന്റെ കണക്കു പുസ്തകമെല്ലാം തകരുകയും തകർക്കപ്പെടുകയും ചെയ്തപ്പോൾ ജീവിതവും കരിയറുമെല്ലാം പണയത്തിലായി. ഇനി നിങ്ങൾ പ്രേക്ഷകരിൽ മാത്രമാണ് ഏക പ്രതീക്ഷ. നിങ്ങൾക്ക് മുന്നിൽ വന്ന് കൈകൂപ്പി കരഞ്ഞു ടിക്കറ്റ്എടുക്കണമെന്ന് അപേക്ഷിക്കണമെന്നുണ്ട്, എൻറെ ആത്മാഭിമാനം അതിനനുവദിക്കുന്നില്ല, നിങ്ങൾക്കും അതിഷ്ടമാവില്ല… അതുകൊണ്ട് ചോദിക്കുവാ, അന്ന് ഗപ്പി തിയേറ്ററിൽ കാണാൻ പറ്റാതിരുന്നപ്പോൾ നിങ്ങൾ എനിക്ക് വെച്ച് നീട്ടിയ ആ ടിക്കറ്റിന്റെ പൈസയില്ലേ.. അത് രോമാഞ്ചത്തിനായി ഒരു ടിക്കറ്റ് എടുക്കാൻ ഉപയോഗിച്ചാൽ എനിക്ക് ഇനിയും മുന്നോട് പോകാനാകും.. ഒരു റീ-റിലീസിങ്ങിനും കൂടിയുള്ള ത്രാണി എനിക്കില്ല.”


ശേഷം തീയേറ്ററുകളിൽ എത്തി. കുറെ കാലത്തിനു ശേഷം ആദ്യം മുതൽ അവസാനം വരെ ചിരിച്ചുല്ലസിച്ച പ്രേക്ഷകർക്ക് വലിയൊരു ആത്മസംതൃപ്തി നൽകി കൊണ്ട് ഈ വർഷത്തെ ആദ്യ സൂപ്പർഹിറ്റായി മാറി ‘രോമാഞ്ചം’.
വലിയ താരനിരയില്ല പുതിയ സംവിധായകൻ എന്നിങ്ങനെ പറഞ്ഞു പ്രമുഖ വിതരണക്കാർ തഴഞ്ഞും ഒരുപാഠ റിലീസ് തീയതികൾ മാറ്റി വെച്ച സിനിമയെ ജോൺ പോളിൻറെ സ്വപ്നത്തിനൊപ്പം ജോബി ജോർജും ഗിരീഷ് ഗംഗാധരനും ഒത്തുചേർന്നപ്പോൾ രോമാഞ്ചം യാഥാർഥ്യമായി.
നവാഗതനായ ജിത്തു മാധവന്റെ സിനിമക്ക് നാലാം വാരത്തിലും തീയേറ്ററുകളിൽ നിന്ന് മികച്ച റിപോർട്ടുകൾ ആണ് വരുന്നത്.50 കോടി ക്ലബ്ബിൽ ഇടംപിടിച്ചിരിരക്കുകയാണ് സിനിമ എന്നതാണ് പുതിയ റിപ്പോർട്ടുകൾ.
2 കോടി രൂപയിൽ താഴെ മുതൽ മുടക്കിയ സിനിമ ഇതുവരെ കേരളത്തിൽ നിന്ന് മാത്രം 30 കോടി രൂപയാണ് ലഭിച്ചത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് 3 കോടി രൂപ നേടിയപ്പോൾ വിദേശത്തു നിന്നുള്ള കലക്ഷൻ 17 കോടിയാണ്.


സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളിലാക്കി ജിത്തു മാധവൻ രചനയും സംവിധാനവും ചെയ്ത ചിത്രം ഹോർറോർ കോമഡി ത്രില്ലെറാണ്. അഭിനേതാക്കളുടെ പ്രകടനവും സുഷിന് ശ്യാമിന്റെ സിനിമയുടെ പ്രധാന ആകർഷണമായിരുന്നു.