

രാമമംഗലം:രാമമംഗലം ഹൈസ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടത്തി.പുത്തൻകുരിശ് ഡിവൈഎസ്പി വിജയൻ ടി ബി മുഖ്യാതിഥി ആയി കേഡറ്റുകളുടെ സല്യൂട്ട് സ്വീകരിച്ചു.ഭിന്നശേഷി വിദ്യാർത്ഥി മാസ്റ്റർ അക്ഷയ് സുനിൽ വിശിഷ്ട അതിഥിയായി ചടങ്ങിൽ പങ്കെടുത്തു.
രാമമംഗലം എസ് ഐ രജേഷ്കുമാർ വി പ്രതിജ്ഞ ചൊല്ലി കൊടുത്തു.രാമമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഇ പി ജോർജ് കേഡറ്റുകൾക്കുള്ള സമ്മാനവിതരണം നടത്തി. രാമമംഗലം പെരുംത്രിക്കോവിൽ ദേവസ്വം പ്രസിഡൻ്റ് കെ എൻ മധു പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജിജോ ഏലിയാസ്,ഹെഡ്മാസ്റ്റർ മണി പി കൃഷ്ണൻ,ടി എം തോമസ്, രെഞ്ചുമോൾ സി ആർ, ജയകുമാർ, ജോർജ് കുട്ടി പോൾ, അനൂ ബ് ജോൺ, സ്മിത കെ വിജയൻ എന്നിവർ പങ്കെടുത്തു.


പരേഡ് കമാണ്ടർ ആൽവിൻ കെ എസ്, അണ്ടർ കമാണ്ടർ മാത്യൂ യോഹൻ, പ്ലട്ടൂൺ ലീഡർമാരായ വിവേക് ബാബുരാജ്, ബിയാ സാബു എന്നിവർ പരേഡിന് നേതൃത്വം നൽകി.പരിശീലകരായ അജിഷ് എൻ എ,ലത വി ആർ എന്നിവർക്ക് പുരസ്കാരം നൽകി.