

നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി നാല് അതിഥിത്തൊഴിലാളികൾ പിടിയിൽ
കാലടിയിൽ പോലീസ് നടത്തിയ പരിശോധനയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി നാല് അതിഥിത്തൊഴിലാളികൾ പിടിയിൽ. ഉത്തർപ്രദേശ് ബത്തോളിയിൽ ദിലീപ് കുമാർ (34), പ്രയാഗ് രാജിൽ ഹമിത്ത്കുമാർ (22), മിർസാപൂർ ഭാഖ സ്വദേശികളായ കാശിഷ് സരോജ് (23), ആശിഷ് (30) എന്നിവരെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്. കാലടി പാലത്തിന് സമീപം ഒഴിഞ്ഞ പറമ്പിൽ നിന്നും ചാക്കിൽ കെട്ടി സൂക്ഷിച്ച നിലയിൽ മൂന്നൂറ്റി അമ്പതോളം പായ്ക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. ഇവിടെ നിന്നുമാണ് ദിലീപ് കുമാറിനേയും, ഹമിത് കുമാറിനേയും അറസ്റ്റ് ചെയ്തത്. മരോട്ടിച്ചുവട് ജംഗഷന് സമീപം ചാക്കിൽ കെട്ടി സൂക്ഷിച്ചനിലയിൽ മൂന്നോറോളം പാക്കറ്റ് ഹാൻസുകളും പിടികൂടി. ചില്ലറ വിൽപ്പനയ്ക്കായി കൊണ്ടുവന്ന് സൂക്ഷിച്ച പുകയില ഉൽപ്പന്നങ്ങളാണ് പ്രത്യേക പരിശോധനയിൽ കണ്ടെത്തിയത്. ഉൽപ്പന്നങ്ങൾ വിറ്റ് കിട്ടിയ 2750 രൂപയും ഇവരിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. എസ്.ഐമാരായ എം.ഹാരിഷ്, റോജോമോൻ, എ.എസ്.ഐ ഷൈജു, സി.പി.ഒ സുമേഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്