മരണത്തിലും ചിരിക്കുന്ന മുഖവുമായി സുബി ;ദു:ഖം താങ്ങാനാവാതെ സന്ദർശകർ
മലയാളത്തിന്റെ പ്രിയപ്പെട്ട സുബിയ്ക്ക് സീ ന്യൂസ് കേരളയുടെ ആദരാഞ്ജലികൾ


മരണത്തിലും അവൾ അതീവ സുന്ദരിയായിരുന്നു.ചേതനയറ്റെന്ന് വിശ്വസിക്കാനാവാത്ത വിധം അവളുടെ തോഴികളും സൂഹൃത്തുക്കളും ചേർന്ന് അവസാനമായി അണിയിച്ചൊരുക്കിയത് ഇനിയൊരിക്കലും തിരികെയില്ലാത്ത ലോകത്തേയക്കുള്ള യാത്രയിലേയ്ക്കായിരുന്നു.നിത്യതയുടെയും പ്രതീക്ഷയുടെയും പ്രതീകമായ മുന്തിരിവർണ്ണത്തിൽ തീർത്ത വസ്ത്രത്തിൽ ശീതീകരിച്ച മഞ്ചയിൽ കിടത്തിയ ശരീരത്തെ ഒരു നോക്ക കാണുവാനെത്തിയവരെ നോക്കി സുബി ചിരിക്കുന്നുണ്ടായിരുന്നു.ഓരോ അവസാനവും പുതിയ തുടക്കമാണെന്ന തന്റെ മുഖപുസ്തകത്തിലെ വരികൾ തന്നെയായിരുന്നു മരണത്തിലും അവൾ ഏവരെയും ആശ്വസിപ്പിച്ചിരുന്ന വാക്കുകൾ.ഹൃദയം വിങ്ങുന്ന വേദനയോടെയാണ് താരലോകവും ആരാധകരും തങ്ങളുടെ പ്രിയ സുബിയെ കാണാനെത്തിയത്.ഏറെ ആഗ്രഹിച്ചുപണിതുയർത്തിയ എന്റെ വീടും ദു:ഖത്തോടെ തേങ്ങുന്നുണ്ടായിരുന്നു ഹാസ്യത്തെ ജീവിതവൃതമാക്കിയ സുബി സുരേഷെന്ന മലയാളിയുടെ പ്രിയതാരം ഇനി ജീവിക്കുക ഓരോ മനസ്സിലുമായിരിക്കും.മലയാളത്തിന്റെ പ്രിയപ്പെട്ട സുബിയ്ക്ക് സീ ന്യൂസ് കേരളയുടെ ആദരാഞ്ജലികൾ