KERALA
കേബിൾ കഴുത്തിൽ കുരുങ്ങി പതിനൊന്ന് വയസ്സുകാരന് കഴുത്തിന് മുറിവേറ്റു


മുണ്ടൻ വേലിയിൽ കേബിൾ കഴുത്തിൽ കുരുങ്ങി 11 വയസുകാരന് പരിക്കേറ്റു. ജോസഫ് ബൈജുവിൻ്റെ മകൻ സിയാൻ ആണ് പരിക്കേറ്റത്. പാൽ വാങ്ങാൻ സൈക്കിളിൽ പോയി വരുമ്പോൾ ആയിരുന്നു അപകടം. സൈക്കിളിൽ സഞ്ചരിക്കുന്നതിനിടെ താഴ്ന്നു കിടന്ന കേബിളിൽ സിയാൻ്റെ കഴുത്ത് കുരുങ്ങി വീഴുകയായിരുന്നു. ഇന്ന് വൈകിട്ടായിരുന്നു അപകടം.