കർണ്ണാടകയിൽ സ്ത്രീകൾക്കും കുട്ടികൾക്കും സൗജന്യ യാത്ര
ഈ പദ്ധതി നടപ്പിലാക്കുന്നതിനായി മിനി സ്‌കൂള്‍ ബസുകള്‍ ഏര്‍പ്പെടുത്തുകയും നിലവിലുള്ള ബസുകള്‍ ഉപയോഗിച്ച് കൂടുതല്‍ സര്‍വീസ് ആരംഭിക്കുകയും ചെയ്യും


ഏപ്രിൽ ഒന്നു മുതൽ കർണ്ണാടകയിൽ സ്ത്രീകൾക്കും കുട്ടികൾക്കും സൗജന്യമായി യാത്രചെയ്യാമെന്ന് കർണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ പ്രഖ്യാപനം.കർണ്ണാടകയിലെ പൊതുഗതാഗതസർവീസായ കെഎസ്ആർടിസിയുടെ വോൾവോ സ്ലീപ്പർ ബസ്സുകൾ ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിക്കവെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
സാമ്പത്തിക വികസനത്തില്‍ ഗതാഗതം വലിയ പങ്കാണ് വഹിക്കുന്നത്. അതിന് മുന്‍ഗണന നല്‍കുന്നതിന്റെ ഭാഗമായി 2023-24 സാമ്ബത്തിക വര്‍ഷത്തിലെ സംസ്ഥാന ബജറ്റില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും സ്‌കൂള്‍ കുട്ടികള്‍ക്കും സൗജന്യ പാസ് സൗകര്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ‘സര്‍ക്കാര്‍ എല്ലായ്‌പ്പോഴും ജോലി ചെയ്യുന്ന സ്റ്റാഫിനും മാനേജ്‌മെന്റിനും ഒപ്പമാണ്. യാത്രക്കാര്‍ക്ക് നല്ലൊരു സേവനവും ആകും’ അദ്ദേഹം പറഞ്ഞു.
ഈ പദ്ധതി നടപ്പിലാക്കുന്നതിനായി മിനി സ്‌കൂള്‍ ബസുകള്‍ ഏര്‍പ്പെടുത്തുകയും നിലവിലുള്ള ബസുകള്‍ ഉപയോഗിച്ച് കൂടുതല്‍ സര്‍വീസ് ആരംഭിക്കുകയും ചെയ്യും. സ്‌കുളുകള്‍ സമയത്ത് ഒരോ താലൂക്കിലും കുറഞ്ഞത് അഞ്ച് ബസുകളെങ്കിലും സര്‍വീസുകള്‍ നടത്തണം. ആവശ്യമെങ്കില്‍ കൂടുതല്‍ ഗ്രാന്റ് അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.