KERALA

ദൈവാശ്രയത്തോടെ പ്രതിസന്ധികളെ തരണം ചെയ്ത പൂർവ്വികരെ പിൻപറ്റുക : പരി. കാതോലിക്കാ ബാവ

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ കണ്ടനാട് വെസ്റ്റ് ഭദ്രാസനം ദിനാഘോഷവും കുടുംബ സംഗമവും പുത്തൻകുരിശ് സെൻ പീറ്റേഴ്സ് ആന്റ് സെന്റ്. പോൾസ് ഓർത്തഡോക്സ് പള്ളി അങ്കണത്തിൽ ക്രമീകരിച്ച പരി.ബസേലിയോസ് ഔഗേൻ നഗറിൽ നടത്തപ്പെട്ടു . സാമൂഹിക പ്രതിബദ്ധതയോടെയുള്ള പ്രവർത്തനങ്ങളാണ് നാളിതുവരെ കണ്ടനാട് വെസ്റ്റ് ഭദ്രാസനം നടത്തിയിട്ടുള്ളത്. കഷ്ടതകളിലൂടെയും പ്രതിസന്ധികളിലൂടെയും കടന്നുപോകുമ്പോഴും ദൈവാശ്രയത്തോടെ ദൈവീകവും സാമൂഹീകമായ ശുശ്രൂഷകൾ നിറവേറ്റുകയാണ് ഭദ്രാസനം ചെയ്തത്. ആയതിനാൽ വളരെയധികം ദൈവിക കൃപകൾ അനുഭവിക്കുവാൻ ഭദ്രാസനത്തിന് സാധിച്ചു. ഗുരുത്വമുള്ള ഭദ്രാസനം ആണിത് .ആയതിനാൽ എതിരാളികളുടെ മുമ്പിൽ ഇതുവരെ പരാജയപ്പെട്ടിട്ടില്ല. ഇതുവരെ വഴി നടത്തിയ ദൈവം നാളെയും വഴി നടത്തും എന്ന് മലങ്കര സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാബാവ സമ്മേളനം ഉത്ഘാടനം ചെയ്ത പ്രസംഗിച്ചു. കോലഞ്ചേരി പള്ളിയിൽ നിന്ന് പരിശുദ്ധ കാതോലിക്കാബായയും നവാഭിഷ്ക്തമിത്രാപ്പോലീത്തന്മാരെയും സഭാസ്ഥാനികളെയും ആനയിച്ചുകൊണ്ടുള്ള വാഹനഘോഷയാത്ര പുത്തൻകുരിശ് പള്ളിയിൽ സ്വീകരിച്ചു. ധുപപ്രാർത്ഥനയ്ക്ക് ശേഷം പിതാക്കൻമാരെ സമ്മേളന നഗരിയിലേയ്ക്ക് ആനയിച്ചു. കൊച്ചി ഭദ്രാസനാധിപൻ അഭി.ഡോ. യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്ത സമ്മേളനത്തിന് അധ്യക്ഷത വഹിച്ചു. ഭദ്രാസനസെക്രട്ടറി ഫാ. ജോസ് തോമസ് പൂവത്തുങ്കൽ സമ്മേളനത്തിന് സ്വാഗതം നേർന്നു. നവാദിഷ്ടമെത്രാപ്പോലീത്തന്മാർക്കും സഭാസ്ഥാനികൾക്കും അനുമോദനം അർപ്പിച്ച് പുത്തൻകുരിശ് പള്ളി വികാരി ഫാ.ജിത്തു മാത്യു ഐക്കരക്കുന്നത്ത് പ്രസംഗിച്ചു. മറുപടി പ്രസംഗം ഡോ. ഗീവർഗീസ് മാർ ബർണബാസ് നിർവഹിച്ചു.ഡോ.തോമസ് മാർ ഈവാനിയോസ്, ഡോ. ഗിവർഗ്ഗിസ് മാർ തെയോഫിലോസ്,ഡോ.ഗിവർഗ്ഗിസ് മാർ ബർണബാസ്,ഗിവർഗ്ഗിസ് മാർ പക്കോമിയോസ് ,സഖറിയ മാർ സേവേറിയോസ് , മലങ്കര സഭ വൈദിക ട്രസ്റ്റ് ഫാ. ഡോ. തോമസ് വർഗീസ് അമ്മയിൽ അത്മായ ട്രസ്റ്റി റോണി വർഗീസ് എബ്രഹാം അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ,|വടവുകോട് ബ്ലോക്ക് പഞ്ചായത്ത് അംഗംജൂബിൽ ജോർജ് , വാർഡ് നമ്പർ ബാബു വി എസ് ,വർക്കിംഗ് കമ്മിറ്റി അംഗം ഫാ.ജേക്കബ് കുര്യൻ, ഫാ.റോബിൻ മർക്കോസ്, ഫാ. യാക്കോസ് തോമസ് ഗ്ലാഡ്സൺ കെ. ചാക്കോ സഭാ മാനേജിങ് കമ്മിറ്റി അംഗം വി.കെ വർഗീസ് ഗീവിസ് മർക്കോസ് ഭദ്രാസന കൗൺസിൽ അംഗങ്ങളായ അജു മാത്യു പുന്നക്കൽ ,സജി വർക്കിച്ചൻ പാടത്ത്, എം.എം ജിമ്മി, . ജെയ്സൺ ജോയി,പേൾ , കണ്ണേത്ത് ,എൽദോ ബേബി എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button