പൊന്നിൻ ചൂട് ; സ്വർണവിലയിൽ വർധനവ്


സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധനവ് ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് വർധിച്ചത്. ഇതോടെ ഗ്രാമിന് 5220 രൂപയും പവന് 41,760 രൂപയുമായി. ഇന്നലെ പവന് 160 രൂപ കുറഞ്ഞ് സ്വര്‍ണവില 41,440 രൂപയിലെത്തിയിരുന്നു. ഗ്രാമിന് 20 രൂപ കുറഞ്ഞ് 5180 രൂപയായിരുന്നു. ഇത് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു ഇന്നലെ സ്വർണവില.


ഫെബ്രുവരി രണ്ടിന് രേഖപ്പെടുത്തിയ 42,880 രൂപയായിരുന്നു ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. ഇന്നത്തെ വില മാറ്റിവെച്ചാൽ കഴിഞ്ഞ 15 ദിവസത്തിനിടെ സ്വർണവിലയിൽ പവന് 1440 രൂപയുടെ കുറവാണ് ഉണ്ടായത്.
ഉൽപ്പാദനച്ചെലവ്, തൊഴിലാളികൾക്കുള്ള കൂലി, എക്സൈസ് നികുതികൾ, സംസ്ഥാന നികുതികൾ, പൂർത്തിയായ ആഭരണങ്ങളുടെ അധിക ജിഎസ്ടി എന്നിവ ഉൾപ്പെടുന്നതാണ് സ്വർണാഭരണങ്ങളുടെ വില ഓരോ സംസ്ഥാനത്തും എത്രത്തോളം വ്യത്യാസപ്പെട്ടിരിക്കുന്നതെന്ന് നിർണയിക്കുന്ന ഘടകങ്ങൾ. ആഗോളതലത്തിൽ സ്വർണത്തിന് ഏറ്റവും ഉയർന്ന ഡിമാൻഡുള്ള രാജ്യങ്ങളിലൊന്നാണ് നമ്മുടെ രാജ്യം. ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ വലിയ ചരക്ക് എന്ന നിലയിൽ, സ്വർണത്തിന് രാജ്യത്ത് ഉയർന്ന നികുതി നിരക്കാണ് ഉള്ളത്.

