യുവ സംവിധായകൻ വിഷ്ണു ശശി ശങ്കറിനെ പാങ്കോട് യൂത്ത് കോൺഗ്രസ് കമ്മിറ്റി വീട്ടിൽ ചെന്ന് ആദരവ് നൽകി ആദരിച്ചു


കോലഞ്ചേരി :മലയാള സിനിമ ചരിത്രത്തിൽ തന്നെ ജന ഹൃദയങ്ങൾ ഏറ്റെടുത്ത മാളികപ്പുറം എന്ന ഹിറ്റ് സിനിമയിലൂടെ പാങ്കോട് ഗ്രാമത്തെ മലയാള സിനിമയുടെ നെറുകയിൽ എത്തിച്ച യുവ സംവിധായകൻ വിഷ്ണു ശശി ശങ്കറിനെ പാങ്കോട് യൂത്ത് കോൺഗ്രസ് കമ്മിറ്റി വീട്ടിൽ ചെന്ന് ആദരവ് നൽകി ആദരിച്ചു.


യൂത്ത് കോൺഗ്രസ് കുന്നത്തുനാട് നിയോജക മണ്ഡലം സെക്രട്ടറി സജീഷ് സി ആർ ന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ മുൻ എം.എൽ.എ യും കെപിസിസി വൈസ് പ്രസിഡന്റും ആയ വി പി സജീന്ദ്രൻ മൊമെന്റോ നൽകുകയും, യുഡിഫ് ചെയർമാൻ സി പി ജോയി സാർ ഷാൾ അണിയിക്കുകയും ചെയ്യ്തു. ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ശ്രീ കെ വി എൽദോ, മണ്ഡലം കോൺഗ്രസ് നേതാക്കന്മാരായ എം കെ രാജു, മത്തായി കീളേടത്ത്, ടിനോയ് ഐക്കരനാട്, മുരളീധരൻ,സച്ചിൻ സി ടി, അനൂപ് എം പി, എൽദോ ചെറിയാൻ, അഭിരാം രമേശ്, നിതീഷ് പാങ്കോട്, അനിൽ ഇസി,ബേസിൽ സണ്ണി തുടങ്ങിയവർ ആശംസകൾ അറിയിച്ചു.