പട്ടിമറ്റം കൈതക്കാട് ബൈക്കിലെത്തിയ സംഘം വയോധികയുടെ മാല കവർന്നു


ബൈക്കിലെത്തിയ സംഘം വീട്ടുമുറ്റത്ത് തുണി കഴുകി കൊണ്ട് നിൽക്കുകയായിരുന്ന വയോധികയുടെ സ്വർണ്ണമാല കവർന്നു. പട്ടിമറ്റം കൈതക്കാട് മണ്ണാച്ചേരിൽ 70 വയസ്സുള്ള ഭാർഗ്ഗവിയുടെ ഒന്നര പവനിൽ അധികം തൂക്കം വരുന്ന സ്വർണ്ണമാലയാണ് ഇന്ന് രാവിലെ 11 മണിയോടു മോഷ്ടാക്കൾ പൊട്ടിച്ചെടുത്തത്. ഇരുചക്ര വാഹനത്തിൽ ഹെൽമറ്റ് ധരിച്ച് എത്തിയ രണ്ട് യുവാക്കൾ വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന ഭാർഗവിയോട് കാലിക്കുപ്പി ചോദിച്ച് മുറ്റത്തേയ്ക്ക് കയറിവരികയും ഇത് എടുക്കുവാനായി തിരിഞ്ഞ ഉടനെ ഭാർഗവിയുടെ കഴുത്തിൽ കിടന്ന മാല പൊട്ടിച്ചയാൾ ബൈക്കിൽ കയറി ഇരുവരും രക്ഷപ്പെടുകയായിരുന്നു . ഭാർഗവി ഈ സമയം വീട്ടിൽ തനിച്ചായിരുന്നു.
ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസി റോഡിലൂടെ ഇവരെ മറ്റൊരു വണ്ടിയിൽ പിന്തുടർന്നെങ്കിലും അമിതവേഗത്തിൽ പോയ ഇവർ ഏത് ദിശയിലേക്കാണ് പോയതെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല.ആരോഗ്യപരമായ കാരണങ്ങളാൽ ആശുപത്രി ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയതിന്റെ തലേന്നാണ് ഈ സംഭവം.കുന്നത്തുനാട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുന്നത്തുനാട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

