

ഇന്ന് ലോക എയ്ഡ്സ് ദിനം. സംസ്ഥാനത്ത് ചെറുപ്പക്കാർക്കിടയിൽ എച്ച്ഐവി ബാധ കൂടുന്നു എന്ന് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ കണക്കുകൾ ആശങ്കപ്പെടുത്തുന്നു. ഈ വർഷം രോഗം സ്ഥിരീകരിക്കപ്പെട്ട വരിൽ 197 പേർ 25 വയസ്സിന് താഴെ പ്രായമുള്ളവരാണ്. നാലു വർഷം മുമ്പ് ഈ പ്രായപരിധിയുള്ള രോഗബാധിത എണ്ണം 76 മാത്രമായിരുന്നു.
1213 പേരാണ് പുതിയ രോഗബാധിതർ. മയക്കു മരുന്ന് ഉപയോഗത്തിനുളള സിറിഞ്ച്, ടാറ്റു, സൂചികൾ, സുരക്ഷിതമല്ലാത്ത ലൈഗീക ബന്ധം തുടങ്ങിയവയാണ് രോഗബാധ കൂട്ടുന്നത്. തിരുവനന്തപുരം, പാലക്കാട് ജില്ലയിലാണ് കൂടുതൽ. എയ്ഡ്സിനെ പൂർണമായും തുടച്ചു നീക്കുന്നതിന്റെ ഭാഗമായി എയ്ഡ്സ് ദിനാചരണം നടത്തുന്ന സാഹചര്യത്തിൽ തന്നെ കൂടുതൽ ജാഗ്രത പുലർത്തേണ്ട കണക്കുകൾ പുറത്തു വരുന്നത്.





