പെരുമ്പാവൂർ പത്ത് വർഷം കഴിഞ്ഞിട്ടും ഗുണഭോക്താക്കൾക്ക് ഫ്ലാറ്റ് കൈമാറാതെ പഞ്ചായത്ത്


പെരുമ്പാവൂർ: ഉദ്ഘാടനം കഴിഞ്ഞ് പത്ത് വർഷമായിട്ടും ഗുണഭോക്താക്കൾക്ക് ഫ്ലാറ്റ് കൈമാറാതെ കുവപ്പടി പഞ്ചായത്ത്. 2015-ൽ നിർമാണം പൂർത്തിയായ ഫ്ലാറ്റുകളാണ് ഒരു പതിറ്റാണ്ടിനു ശേഷവും താക്കോൽ കൈമാറാതെ അധികൃതരുടെ അനാസ്ഥയിൽ കിടക്കുന്നത്. പട്ടികജാതി (SC) വിഭാഗത്തിൽപ്പെട്ടവർക്ക് വേണ്ടി നിർമിച്ച ഫ്ലാറ്റുകളാണിത്.
നിലവിൽ കാടുകയറി നശിച്ച അവസ്ഥയിലാണ് ഫ്ലാറ്റുകളും പരിസര പ്രദേശങ്ങളും. ചെള്ളുൾപ്പെടെയുള്ള കീടങ്ങളുടെ കേന്ദ്രമായി ഇവിടം മാറിയിരിക്കുന്നു. നിലം ഉൾപ്പെടെയുള്ള പണികൾ പൂർണ്ണമായും തീർത്ത നിലയിലാണ് ഫ്ലാറ്റുകൾ. അന്നത്തെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി.വൈ. പൗലോസ് ആയിരുന്നു ഫ്ലാറ്റ് ഉദ്ഘാടനം ചെയ്തത്.


ഫ്ലാറ്റ് കൈമാറ്റം വൈകിയതോടെ രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധരുടെ താവളമായി ഇവിടം മാറി. എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടായിരുന്നാലും, അത് പരിഹരിക്കാത്തത് കൊണ്ടാണ് പത്ത് വർഷത്തിന് ശേഷവും ഫ്ലാറ്റുകൾ ഈ ശോച്യാവസ്ഥയിൽ തുടരുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.





