CRIME
കുട്ടികൾക്ക് കഞ്ചാവെത്തിക്കുന്ന ഇതരസംസ്ഥാനക്കാരനെ കിഴക്കമ്പലത്ത് നിന്നും എക്സൈസ് പിടികൂടി




കുട്ടികൾക്കിടയിൽ കഞ്ചാവ് വില്പന നടത്തുന്ന ആസ്സാം സ്വദേശി ഇനാമുൾഹക്ക് (29) കിഴക്കമ്പലത്ത് പിടിയിൽ.
പഴങ്ങനാട് സമ്മറിറ്റൻ ആശുപത്രിയുടെ സമീപത്തുനിന്നുമാണ് ഇനാമുൾഹക്ക് മാമല എക്സൈസിന്റെ പിടിയിലായത്. ഇയാളിൽ നിന്നും കഞ്ചാവ് പിടികൂടി.
പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് കഞ്ചാവെത്തിക്കുന്നതിനെക്കുറിച്ച് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ എക്സൈസ് ഇൻസ്പെക്ടർ ദർശിക് ന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിൽ ബുധനാഴ്ച്ച ഉച്ചയോടെ റോഡിൽ വച്ചാണ് ഇയാളെ പിടികൂടിയത്.
കഞ്ചാവ് വില്പ്പ നടത്തിയതിന് നിലവിൽ ഇയാൾക്കെതിരെ കേസുള്ളതാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.



