KERALA
ലഹരിക്കെതിരെ തൃക്കളത്തൂർ ഒരുമ റെസിഡൻസ് അസോസിയേഷൻ;






കോലഞ്ചേരി: തൃക്കളത്തൂർ ഒരുമ റെസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തൃക്കളത്തൂർ കുന്നത്തോളി കവലയിൽ ലഹരി വിരുദ്ധ സംഗമം നടത്തി.
പെരുമ്പാവൂർ റേഞ്ച് എക്സൈസ് സീനിയർ പ്രിവൻ്റീവ് ഓഫീസർ ടി.ഐ. ഗോപാലകൃഷ്ണൻ ബോധവത്ക്കരണ ക്ലാസ് എടുത്തു.
ഒരുമ പ്രസിഡൻ്റ് എ.വി. ജോയി അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.വി. ബേബി, എം. ടി. ജോയി, ബാബു വർഗീസ്, ലാലി ജോയി, ട്രഷറർ ജീമോൻ പി. വർഗീസ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.





