KERALA

കോലഞ്ചേരി മൂശാരിപ്പടിയിൽ ഇരുചക്രവാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു: ഒരാൾ മരിച്ചു. മരിച്ചത് മൂന്ന് മാസങ്ങൾക്ക് മുൻപ് ലോട്ടറിയടിച്ചയാൾ

കോലഞ്ചേരി: മൂന്നു മാസങ്ങൾക്ക് മുമ്പ് സംസ്ഥാന സർക്കാരിൻ്റെ ലോട്ടറിയുടെ ഒന്നാം സമ്മനം അടിച്ചയാൾ വാഹനാപകടത്തിൽ മരിച്ചു. കടയിരുപ്പ് ഏഴിപ്രം മനയത്ത് വീട്ടിൽ എം സി യാക്കോബ് (കുഞ്ഞൂഞ്ഞ്- 75) ആണ് കോലഞ്ചേരിയ്ക്കടുത്ത് മൂശാരിപ്പടിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. തിങ്കളാഴ്ച്ച വൈകീട്ട് 6 മണിയോടെ മൂശാരിപ്പടി ഭാഗത്ത് നിന്നും വരികയായിരുന്ന യാക്കോബ് ബിവറേജിന്റെ ഭാഗത്തുള്ള കടയിലേക്ക് തിരിയുന്നതിനിടെ എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യാക്കോബിനെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച വൈകിട്ട് 5 മണിയോടെ മരണം സംഭവിക്കുകയായിരുന്നു.

കഴിഞ്ഞ ജൂലൈ മാസത്തിലെ സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനാമായ എഴുപത്തിയഞ്ച് ലക്ഷം രൂപയുടെ സമ്മാനർഹനായിരുന്നു യാക്കോബ് .

ഭാര്യ- മേരി, മക്കൾ : ജിബു, ജിലു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button