KERALA

കർഷക പുലരി ആഘോഷിച്ച് കടയിരുപ്പ് ​ഗവ:എച്ച്എസ്എസ്; മികച്ച കർഷകരെ ആദരിച്ചു

കടയിരുപ്പ് ഗവൺമെൻറ് എച്ച്എസ്എസിൽ ചിങ്ങം ഒന്ന് ‘കർഷക പുലരി എന്ന പേരിൽ കാർഷികാഘോഷം ആചരിച്ചു.
പ്രാദേശികരായ കർഷകരെയും സ്കൂളിലെ രണ്ട് കുട്ടിക്കർഷകരെയും ഒരു അധ്യാപക കർഷകനെയും വേദിയിൽ പൊന്നാട അണിയിച്ച് ആദരിച്ചു.

പിടിഎ പ്രസിഡണ്ട് മനോജ് എം കെ യുടെ അധ്യക്ഷതവഹിച്ചു,ഗാന്ധിയനും ദേശീയ അധ്യാപക അവാർഡ് ജേതാവുമായ ടി എം വർഗ്ഗീസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ജയാ മണി,പി ടി ഐപ്പ് , ഓമന ചോതി , അഭിനവ് സുഭാഷ്, ശ്രീലക്ഷമി രാജേഷ്, സ്കുളിലെ അധ്യാപകനായ പി.വി എൽദോസ്, എന്നീ തെരഞ്ഞെടുക്കപ്പെട്ട കർഷകരെയാണ് ആദരിച്ചത്.

പഴം , പച്ചക്കറി, നാടൻ വിഭവങ്ങൾ എന്നിവയുടെ സ്റ്റാളുകളും,”പഴമയുടെ പെരുമ” എന്ന പേരിൽ കാർഷിക ഉപകരണങ്ങളുടെ പ്രദർശനവും,രക്ഷിതാക്കൾക്കുള്ള പായസ മത്സരരവും പരിപാടിയുടെ ഭാ​ഗമായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button