KERALA

കടയിരുപ്പിൽ വീണ്ടും വാഹനങ്ങൾ കൂട്ടിയിടിച്ചു; ദുരന്തസാധ്യതാ മേഖലയായി പ്രഖ്യാപിക്കണമെന്ന് നാട്ടുകാർ

കോലഞ്ചേരി : കടയിരുപ്പിലെ നാലും കൂടിയ കവല ദുരന്തസാധ്യതാ മേഖലയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ രം​ഗത്ത്. തുടരെയുള്ള വാഹനാപകടങ്ങൾ തലവേദനയായതോടെയാണ് നാട്ടുകാർ സഹികെട്ട് രം​ഗത്ത് വന്നിരിക്കുന്നത്.പ്രശ്നപരിഹാരത്തിന് എന്ത് സാധ്യതയാണുള്ളതെന്ന ആലോചന സജീവമാവുകയാണ്.പ്രദേശത്തിന്റെ ഘടനയനുസരിച്ചുള്ള റോഡിന്റെ നിർമ്മാണം ശാസ്ത്രീയമല്ലാത്തതാണ് കാരണമെന്ന് ഒരു വിഭാ​ഗം വിലയിരുത്തുന്നു. എന്നാൽ വാഹനങ്ങളുടെ അമിത വേ​ഗതയും ഡ്രൈവർമാരുടെ ശ്രദ്ധക്കുറവുമാണ് കാരണമെന്ന് മറ്റൊരു വിഭാ​ഗം വിലയിരുത്തുന്നു.എന്നാൽ കൃത്യത വരുത്തേണ്ട അധികൃതരാകട്ടെ മൗനത്തിലും.

വിഷയം ദിവസങ്ങളോളം മാധ്യമങ്ങളിലടക്കം റിപ്പോർട്ട് ചെയ്തതാണ്

ഏറ്റവും അവസാനമായി അപകടം നടന്നത് ചൊവ്വാഴ്ച്ചയാണ്.ആലുവ ഭാ​ഗത്തുനിന്ന് വരികയായിരുന്ന ഇന്നോവ കാർ ഇരുവശത്തുനിന്നുള്ള റോഡ് ശ്രദ്ധയിൽപ്പെടാതെ നേരെ മുന്നോട്ട് പോയി.എന്നാൽ പെരുമ്പാവൂർ ഭാ​ഗത്തു നിന്ന് വരികയായിരുന്ന മറ്റൊരു കാർ ഇന്നോവയുടെ മധ്യഭാ​ഗത്ത് വന്ന് ഇടിച്ചു. യാത്രക്കാർ കഷ്ടിച്ച് ര​ക്ഷപ്പെട്ടു. ചെറുതും വലുതുമായ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവായപ്പോഴാണ് പരിഹാരത്തിനായി വീണ്ടും ചർച്ച സജീവമാകുന്നത്. കൊച്ചി ഇൻഫോപാർക്ക് മുതൽ മറ്റ് പടിഞ്ഞാറൻമേഖലകളിലേയ്ക്ക് എത്തിച്ചേരുവാൻ കഴിയുന്ന പ്രധാന റോഡയാതിനാൽ നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്.അപകടത്തിൽപ്പടുന്നതാകട്ടെ സ്ഥലം പരിചയമില്ലാത്തവരും


Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button