CRIME
പുത്തൻകുരിശ് പഞ്ചായത്തിലെ അനധികൃത മണ്ണ് ഘനനം തടഞ്ഞ് സംയുക്ത സമരസമിതി


കോലഞ്ചേരി : പുത്തൻകുരിശ് പഞ്ചായത്തിലെ 9-ാം വാർഡ് പന്നിക്കോട്താഴത്തെ അനധികൃത മണ്ണ്ഘനനം സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ തടഞ്ഞു. മലയുടെ മുകളിലെ താമസക്കാരുടെ എതിർപ്പ് വകവയ്ക്കാതെയാണ് മണ്ണെടുപ്പ് നടന്നത്.
രൂക്ഷമായ കുടിവെള്ള പ്രശ്നം നേരിടുന്ന ഈ പ്രദേശത്ത് കുടിവെള്ളം കിട്ടാക്കനിയാകും മണ്ണിടിച്ചലുണ്ടായാൽ ജീവനും സ്വത്തിനും സാധ്യതയുണ്ടാകും എന്നും സമരസമിതി ആരോപിച്ചു.
വാർഡ് മെമ്പർ വിഷ്ണു വിജയൻ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് ജയ്സൽജബ്ബാർ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ഡെന്നി വർഗീസ്, പുത്തൻകുരിശ് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് മനോജ് കാരക്കാട്ട്, ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി അനിൽ എം എ ജനകീയ സമിതി പ്രസിഡൻ്റ് ജയചന്ദ്രൻ, സെക്രട്ടറി അരുൺ പി മാണി,അരുൺ പാലിയത്ത് തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.

