CRIME
22 വർഷങ്ങൾക്ക് മുൻപ് അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പിടി കിട്ടാപ്പുള്ളി അറസ്റ്റിൽ


അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പിടി കിട്ടാപ്പുള്ളി അറസ്റ്റിൽ. വാഴക്കുളം സൗത്ത് ഏഴിപ്രം എത്തിയിൽ വീട്ടിൽ റഫീക്ക് ( 48) നെയാണ് തടിയിട്ടപറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.
2007 ൽ അയൽവാസിയെ ഉലക്ക കൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതാണ് കേസ്. കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ വിദേശത്തേക്ക് പോകുകയായിരുന്നു. പിന്നീട് കോടതി ഇയാളെ പിടി കിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. ഇരുപത്തിരണ്ട് വർഷത്തോളം സൗദി അറേബ്യയിലായിരുന്നു.
നാട്ടിലെത്തിയ ശേഷം വാടകയ്ക്ക് വീടെടുത്താണ് താമസിച്ചിരുന്നത്.
ഇൻസ്പെക്ടർ മനോജ് കുമാറിൻ്റെ നേതൃത്വത്തിൽ എസ്. ഐ ഉണ്ണികൃഷ്ണൻ, എസ്.സി.പി.ഒ മാരായ ഏ.ആർ.ജയൻ, സി.എം. കരീം, സി.പി.ഒ അനൂപ് ആർ നായർ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.