Election 2024KERALALOCAL

പെരുമാറ്റചട്ട ലംഘനം : സി വിജില്‍ ആപ്ലിക്കേഷനിൽ ജില്ലയിൽ ലഭിച്ചത് 6624 പരാതികൾ

ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റചട്ട ലംഘനങ്ങൾ പൊതുജനങ്ങൾക്ക് റിപ്പോർട്ട് ചെയ്യുന്നതിനുള്ള സി വിജിൽ മൊബൈൽ ആപ്ലിക്കേഷനിലൂടെ ജില്ലയിൽ ഇതുവരെ ലഭിച്ചത് 6624 പരാതികൾ. ഇതിൽ ശരിയാണെന്ന് കണ്ടെത്തിയ 6561 പരാതികൾ പരിഹരിച്ചു.

53 എണ്ണം കഴമ്പില്ലാത്തതിനാൽ ഉപേക്ഷിച്ചു. 10 പരാതികളിൽ നടപടി പുരോഗമിക്കുന്നു. പരാതികള്‍ ജില്ലാ പ്ലാനിങ് ഓഫീസിൽ പ്രവര്‍ത്തിക്കുന്ന സി വിജിൽ ജില്ലാ കണ്‍ട്രോൾ റൂമിൽ ലഭിച്ച ഉടൻ തന്നെ അതത് നിയോജക മണ്ഡലങ്ങളിലെ
സ്ക്വാഡുകള്‍ക്ക് കൈമാറിയാണ് നടപടി സ്വീകരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button