പെരുമ്പാവൂരിൽ വാഹനാപകടംകൃഷി വകുപ്പ് ഉദ്യോഗസ്ഥനും മകളും മരിച്ചു


എം സി റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ഇന്ന് രാവിലെ 8 മണിയോടെ നടന്ന വാഹനാപകടത്തിൽ കൃഷി വകുപ്പ് ഉദ്യോഗസ്ഥനും മകളും മരിച്ചു.കോതമംഗലം കറുകടം സ്വദേശി എൽദോസ് ഇദ്ദേഹത്തിന്റെ മകൾ ബ്ലസ്സി എന്നിവരാണ് മരണമടഞ്ഞത്. ടിപ്പർ കയറിയിറങ്ങിയാണ് ഇരുവരും മരിച്ചത്.
താന്നിപ്പുഴ പള്ളിക്ക് മുൻവശത്താണ് സംഭവം. ബൈക്കിന്റെ പിന്നിലാണ് ടിപ്പർ ഇടിച്ചത്. ഏകദേശം 10 മീറ്ററോളം മുന്നിലേക്ക് നിരങ്ങി നീങ്ങിയ ശേഷമാണ് വാഹനങ്ങൾ നിന്നത്. നഴ്സിംഗ് വിദ്യാർത്ഥിനിയായ മകളെ അങ്കമാലി റെയിൽവേ സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിന് ഇടയിലായിരുന്നു അപകടം.
പെൺകുട്ടി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണമടഞ്ഞു. എൽദോസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മൃതദേഹങ്ങൾ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
മരണമടഞ്ഞ എൽദോ പാലക്കാട് കൃഷി അസിസ്റ്റന്റ് ആണ്