CRIMEEDITORIALKERALALOCAL

പിതാവിന്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കും; കൊല്ലത്തെ തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട് മൊബൈൽ കസ്റ്റഡിയിൽ എടുത്തു.

കൊല്ലം: ഓയൂർ ഓട്ടുമലയിൽ നിന്നും ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ആശ്രാമത്ത് ഉപേക്ഷിച്ച സംഭവത്തിൽ പോലീസ് അന്യോഷണം ഊർജിതമാക്കുന്നു. കുട്ടിയുടെ പിതാവ് നടത്തിയിട്ടുള്ള സാമ്പത്തിക ഇടപാടുകളും പോലീസ് പരിശോധിക്കുന്നുണ്ട്. കുട്ടിയുടെ പിതാവ് റെജി യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ ജില്ലാ പ്രസിഡന്റാണ്. ഇയാൾ താമസിച്ചിരുന്ന പത്തനംതിട്ടയിലെ ഫ്ലാറ്റിലും ആശുപത്രിയിലും പോലീസ് പരിശോധന നടത്തി. ഇയാളുടെ മൊബൈൽ ഫോൺ അന്വേഷണസംഘം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് കൂടാതെ രേഖകളും പരിശോധിച്ച് വരികയാണ്.

കുട്ടിയുടെ അച്ഛനെ കൂടുതൽ മൊഴിയെടുക്കാനായി പോലീസ് വീണ്ടും വിളിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ 10 മണിക്ക് എസ്. പി ഓഫീസിൽ ഹാജരാകാനാണ് റെജിയോട് പോലീസ് നിർദ്ദേശിച്ചിരിക്കുന്നത്.പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ അനുസരിച്ച് പരീക്ഷയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പാണ് തട്ടിക്കൊണ്ടുപോകലിന്റെ പിന്നിലെന്നാണ് പോലീസിന്റെ ശക്തമായ സംശയം. കഴിഞ്ഞദിവസം ഇദ്ദേഹത്തിന്റെ ഫോൺ അന്വേഷണം ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുത്തിരുന്നു. ഈ ഫോൺ മുഖേന ഏതെങ്കിലും സാമ്പത്തിക ഇടപാട് നടത്തിയിട്ടുണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട് ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കാനും ആലോചനയുണ്ട്. സമയത്ത് തന്നെ റെജിയുടെ മൊഴി രേഖപ്പെടുത്താൻ പോലീസ് ശ്രമിച്ചിരുന്നു എന്നാൽ അതിന് അദ്ദേഹം തയ്യാറായില്ല.

അതുകൊണ്ടുതന്നെ പോലീസിന് അതൊരു സംശയത്തിന് ഇട നൽകി. ചോദ്യം ചെയ്യാനായി പോലീസ് വിളിച്ചപ്പോൾ റെജി പറഞ്ഞത് മകൾ മാനസികമായും ബുദ്ധിമുട്ട് അനുഭവിക്കുന്ന സമയമാണിതെന്നും താൻ അവൾക്കൊപ്പം ഇരിക്കുകയാണെന്നുമായിരുന്നു. അപ്പോൾ ഇക്കാര്യം പോലീസ് അംഗീകരിക്കുകയും ചെയ്തു. കഴിഞ്ഞദിവസം ആ കുട്ടിയെ ഡിസ്ചാർജ് ചെയ്തശേഷം കൊല്ലം റൂറൽ എസ് പി ഓഫീസിലേക്ക് കുട്ടിയുടെ അച്ഛനും അമ്മയും സഹോദരനും അടങ്ങുന്ന സംഘം എത്തിയിരുന്നു ആ സമയത്ത് മൊഴി രേഖപ്പെടുത്താൻ ശ്രമിച്ചിരുന്നുവെങ്കിലും മകൾക്കൊപ്പം മാത്രമേ നൽകുമെന്നാണ് റെജി അന്ന് പോലീസിനോട് പറഞ്ഞത്. അതിനാണ് റെജിക്ക് സംഭവത്തിൽ ഏതെങ്കിലും തരത്തിൽ പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിക്കാൻ ആരംഭിച്ചത്.

ഇതിന് സമാനമായ സംഭവങ്ങൾ എറണാകുളത്തും തൃശ്ശൂരിലും ഉണ്ടായിട്ടുണ്ട്. ഓ ഈ സി പരീക്ഷ ചോദ്യപേപ്പർ തട്ടിപ്പുമായി ബന്ധപ്പെട്ട് നേരത്തെ ഈ സംഘങ്ങളിലുള്ള ആൾക്കാരുടെ ബന്ധുക്കളെ തട്ടിക്കൊണ്ടു പോയിരുന്നു. എന്നാൽ ആ പ്രശ്നങ്ങൾ രണ്ടു മണിക്കൂറിനുള്ളിൽ തന്നെ അവർ ആവശ്യപ്പെട്ട പണം നൽകി പ്രശ്നം ഒത്തു തീര്‍പ്പാക്കുകയും ചെയ്തിരുന്നുവെന്ന വിവരവും പോലീസിനു ലഭിച്ചിട്ടുണ്ട്. പക്ഷേ അന്ന് ഇതൊരു വലിയ വാർത്തയായില്ല. ഓയൂരിലെ സംഭവം പെട്ടെന്ന് തന്നെ മാധ്യമങ്ങളിൽ വാർത്തയായത് കൊണ്ട് പെട്ടെന്ന് തന്നെ പ്രശ്നം പരിഹരിക്കാൻ ഈ സംഘത്തിന് സാധിച്ചില്ലെന്നും ആണ് പോലീസ് അനുമാനിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button