KERALA
യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ – പുതിയ സാരഥികൾ


യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ അസ്സോസ്സിയേഷൻ 2023-2028 കാലഘട്ടത്തലേയക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. പുത്തൻകുരിശിൽ നടന്ന തെരഞ്ഞെടുപ്പിൽ 650 വോട്ടിന്റെ ഭൂരിപക്ഷത്തിൽ അൽമായ ട്രസ്റ്റിയായി തമ്പു ജോർജ്ജ് തുകലൻ വിജയിച്ചു. 239 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വൈദീക ട്രസ്റ്റി സ്ഥാനത്തേയക്ക് മത്സരിച്ച ഫാ റോയി ജോർജ്ജ് കട്ടച്ചിറയും സഭാ സെക്രട്ടറി സ്ഥാനത്തേയ്ക്ക് മത്സരിച്ച ജേക്കബ് സി മാത്യു 344 വോട്ടിന്റെ ഭൂരിപക്ഷത്തിലും വിജയിച്ചു.
ഏറെ വൈകിയാണ് തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയായത്. ചിട്ടയായ നടപടിക്രമങ്ങളിലൂടെയാണ് അസ്സോസ്സിയേഷൻ തെരഞ്ഞെടുപ്പ് നടന്നത്.ഉച്ചയ്ക്ക് 1 മണിയോടെ ആരംഭിച്ച തെരഞ്ഞെടുപ്പിനെ തുടർന്ന് രാത്രി 10 മണിയോടെയാണ് ഫലപ്രഖ്യാപനം നടന്നത്.





