ഐഎൻടിയുസി ജില്ലാ സമ്മേളനത്തിന് ഇന്ന് കൊടി ഉയരും.പതാക സ്വീകരണം വൈകിട്ട് കോലഞ്ചേരിയിൽ


ഐഎൻടിയുസി ജില്ലാ സമ്മേളനത്തിന് ഇന്ന് കൊടി ഉയരും.പതാക സ്വീകരണം വൈകിട്ട് കോലഞ്ചേരിയിൽ .ഐഎൻടിയുസി ജില്ലാ സമ്മേളനത്തിന് ഇന്ന് കോലഞ്ചേരിയിൽ പതാക ഉയരും.യൂത്ത് വിങ്ങ് ജില്ലാ പ്രസിഡണ്ടായിരുന്ന ആൽബിൻ രാജുവിന്റെ കല്ലൂർകാട് ഉള്ള സ്മൃതി മണ്ഡപത്തിൽ നിന്നും ആരംഭിക്കുന്ന പതാക പ്രയാണജാഥ മൂവാറ്റുപുഴ , പിറവം , തൃപ്പൂണിത്തുറ നിയോജകമണ്ഡലങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി വൈകിട്ട് പുത്തൻകുരിശിലെത്തുകയും പുത്തൻകുരിശിൽ നിന്നും ആയിരക്കണക്കിന് തൊഴിലാളികളുടെ അകമ്പടിയോടുകൂടി പതാക സമ്മേളന നഗരിയായ കോലഞ്ചേരിയിലേക്ക് എത്തിച്ചേരുകയും ചെയ്യും.
പി എം ഏലിയാസ് ,ഹനീഫ രണ്ടാർ ,രഞ്ജിത്ത് കുമാർജി എന്നിവരാണ് പതാക പ്രയാണ ജാഥ നയിക്കുന്നത്.
വൈകിട്ട് അഞ്ചുമണിക്ക് കോലഞ്ചേരിയിലെ സമ്മേളനവേദിയിൽ ജില്ലാ പ്രസിഡണ്ട് കെ കെ ഇബ്രാഹിംകുട്ടി പതാക ഉയർത്തും.ജില്ലാ നിയോജകമണ്ഡലം ഭാരവാഹികൾ ചടങ്ങിൽ പങ്കെടുക്കും.