മഴുവന്നൂർ സെന്റ് തോമസ് കത്തീഡ്രലില്‍ സുപിംകോടതി വിധി നടപ്പാക്കുന്നതിൽ നിന്ന് പൊലീസ് പിന്മാറി
ഓര്‍ത്തഡോക്സ് – യാക്കോബായ തര്‍ക്കമുള്ള എറണാകുളം മഴുവന്നൂർ സെന്റ് തോമസ് കത്തീഡ്രലില്‍ സുപിംകോടതി വിധി നടപ്പാക്കുന്നതിൽ നിന്ന് പൊലീസ് താല്‍ക്കാലികമായി പിന്മാറി.
യാക്കോബായ വിശ്വാസികളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് പൊലീസിന്റെ പിന്മാറ്റം.
പളളി വിട്ടുകൊടുക്കില്ലെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് യാക്കോബായ വിശ്വാസികള്‍.
സുപ്രീംകോടതി ഉത്തരവ് പ്രകാരം ഓര്‍ത്തഡോക്സ് വിഭാഗത്തിന് പളളി കൈമാറാനുളള ശ്രമമാണ് യാക്കേബായ വിശ്വാസികളുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് വീണ്ടും മാറ്റിവെച്ചത്. കഴിഞ്ഞ ഓഗസ്റ്റ് മാസം 25 ന് സമാനമായ രീതിയിൽ വിധി നടത്തിപ്പിനായി പോലീസ് എത്തിയിരുന്നു. അന്ന് വിശ്വാസികളുടെ കടുത്ത എതിർപ്പ് കണക്കിലെടുത്ത് പിന്മാറിയിരുന്നു. ഇന്ന് പുലര്‍ച്ചെ തന്നെ കത്തീഡ്രലിന് ചുറ്റും നൂറുകണക്കിന് വിശ്വാസികളാണ് പളളി വിട്ടുകൊടുക്കില്ലെന്ന മുദ്രാവാക്യവുമായി പ്രതിരോധം തീര്‍ത്തത്. മുന്നൂറോളം പൊലീസുകാരുമെത്തി. പ്രതിഷേധം ശക്തമായതോടെ ഓര്‍ത്തഡോക്സ് സഭ വിശ്വാസികളും സംഘടിച്ചു. ഇതോടെയാണ് സംഘര്‍ഷ സാധ്യത കണക്കിലെുത്ത് പൊലീസിന്റെ പിന്മാറ്റം. സുപ്രീംകോടതി വിധി നടപ്പിലാക്കാനുളള കാലതാമസം ചോദ്യം ചെയ്ത് ഓര്‍ത്തഡോക്സ് വിഭാഗം ഹൈക്കോടതിയെ സമീപിപ്പിച്ചിരുന്നു. വിഭാഗത്തിന് കൈമാറണമെന്നാണ് കോടതി നിര്‍ദേശം നല്‍കിയത്. കേരളത്തില്‍ ആറ് പളളികളാണ് ഇത്തരത്തിലുളളത്. ഇതില്‍ മൂന്നെണ്ണം എറണാകുളത്താണ്. വരും ദിവസങ്ങളില്‍ വിശ്വാസ സംരക്ഷണ റാലിയടക്കം പ്രതിഷേധം ശക്തമാക്കാനാണ് യാക്കോബായ സഭയുടെ തീരുമാനം. വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍ വേണമെന്ന് യാക്കോബായ സുന്നഹദോസില്‍ ആവശ്യം ഉയര്‍ന്നിരുന്നു