‘കാവലായി’ – പ്രവാസി മലയാളികളുടെ മനം കവർന്ന ആൽബം




പ്രവാസജീവിതം പ്രതീഷയുടെ ലോകമാണ്. ആ ലോകത്ത് എത്തിപ്പെട്ട ഒരു പിതാവിന്റെ കഥപറയുകയാണ് ‘കാവലായി’ എന്ന ആൽബത്തിലൂടെ.
നവജാത ശിശുവായിരിക്കെ മകളെ കണ്ട് മതിവരാതെ പ്രാവസജീവിതത്തിലേയ്ക്ക് തിരിച്ച പിതാവിന്റെ വിങ്ങലുകൾ ഈ ഗാനത്തിന്റെ ഒരോ വരിയിലുമുണ്ട്.നാടുവിട്ട് ജോലി തേടിയെത്തിയ ഒരച്ഛൻ കോവിഡ് കാലത്ത് പ്രവാസരാജ്യത്ത് കുടുങ്ങുകയും തന്റെ കുഞ്ഞുമകളെ കാണാതെ വേദനിച്ച ആ പിതാവിന്റെ കാത്തിരിപ്പിനെയും വളരെ തന്മയത്തത്തോടുകൂടി ഇവിടെ അവതരിപ്പിച്ചിട്ടുണ്ട്.
സിയാദ് പെരിങ്ങാലയുടെ ഗാനരചനയിൽ സംവിധായകനും,ഗാനരചയിതാവും,മിമിക്രി ആർട്ടിസ്റ്റുമായ പള്ളിക്കര പെരിങ്ങാല സ്വദേശി ഇബ്രു പെരിങ്ങാലയാണ് കേന്ദ്രകഥാപാത്രമായി അഭിനയിക്കുന്നത്. ഇബ്രുവിന്റെ മകൾ ഇസ്രയാണ് ആൽബത്തിലെ ബാലതാരം. പത്തിലധികം സൂപ്പർഹിറ്റ് ആൽബങ്ങളിലൂടെ ശ്രദ്ധേയനായ ഇബ്രു പെരിങ്ങാലയുടെ ഏറ്റവും പുതിയ ഗാന ആവിഷ്ക്കാരമാണ് ‘കാവലായി’ .
നടൻ നാദിർഷയാണ് ആൽബത്തിന്റെ റിലീസിംഗ് നിർവഹിച്ചത്.
മൂന്നാഴ്ച്ചയ്ക്കുള്ളിൽ നാൽപ്പതിനായിരത്തോളം ആളുകൾ യൂട്യൂബിൽ ആൽബം കണ്ടുകഴിഞ്ഞു.വളരെ നല്ല പ്രതികരണമാണ് പ്രേക്ഷകർക്കിടയിൽ നിന്നും ആൽബത്തിന് ലഭിക്കുന്നത്.
റഫീഖ് റഹ്മാനാണ് ഗായകൻ.ബാക്ക്ഗ്രൗണ്ട് മ്യൂസിക്ക് ലോയിഡ് കെ ജെ,
സംഗീതസംയോജനം ഷിയാസ് മാനോലിൽ,എഡിറ്റിംഗ് റോബിൻ ജോസ്, ഛായാഗ്രഹണം നിഖിൽ അഗസ്റ്റിൻ,അരുൺ വേവ്സ്,ഇഎസ്പിവൈ ലാബ്സ് മീഡിയ, ഷീബ, റോബിൻ,വൈശാഖ്,ഷീയാസ് എന്നിവരും സ്ക്രീനിൽ എത്തുന്നുണ്ട്.
ആൽബം കാണുവാൻ ലിങ്ക് ക്ലിക്ക് ചെയ്യുക-