CRIME
ലോക്കൽ ഓട്ടം വിളിച്ചിട്ട് പോകാത്ത ഓട്ടോഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കി: സംഭവം ആലുവയിൽ




ആലുവയിൽ രാത്രി ഹ്രസ്വ ഓട്ടം പോകാൻ തയ്യാറാകാതിരുന്ന നാല് ഓട്ടോ ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കി.
ആലുവ സീമാസിന് മുന്നിലെ ഓട്ടോ ഡ്രൈവർമാരായ പി.എം.ഷമീർ, പി.എം.ഷാജഹാൻ, എം.കെ.നിഷാദ്, പി.എം. സലിം എന്നിവരുടെ ലൈസൻസാണ് 20 ദിവസത്തേക്ക് മോട്ടോർ വാഹന വകുപ്പ് സസ്പെൻറ് ചെയ്തത്.
ഇക്കഴിഞ്ഞ 30 ന് രാത്രി 7 മണിയോടെയാണ് സംഭവം. കാലിന് സുഖമില്ലാത്ത തോട്ടയ്ക്കാട്ടുകരയിൽ വാടകയ്ക്ക് താമസിക്കുന്ന 62 വയസുള്ള ബസിൽ വന്നിറങ്ങിയ സ്ത്രീയേയാണ് മാർത്താണ്ഡവർമ്മ പാലത്തിലെ ഗതാഗതക്കുരുക്ക് ചൂണ്ടിക്കാട്ടി ഓട്ടോയിൽ കയറ്റാതിരുന്നത്. ഓട്ടോറിക്ഷക്കാർ മോശമായി പെരുമാറുന്നത് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
ഇത്തരത്തിലുള്ള പെരുമാറ്റമുണ്ടായാൽ പരാതി നൽകണമെന്നും ശക്തമായ നടപടിയുണ്ടാകുമെന്നും മോട്ടോർവാഹനവകുപ്പ് അധികൃതർ അറിയിച്ചു.



