KERALA
കാലവർഷം അറബിക്കടലിൽ എത്തി; ഒപ്പം ന്യൂനമർദ്ദ സാധ്യതയും തെളിയുന്നു.




തെക്കു പടിഞ്ഞാറൻ കാലവർഷത്തിനു മുന്നോടിയായി അറബിക്കടലിൽ മേഘങ്ങൾ രൂപപ്പെട്ടു തുടങ്ങി.
ഇതോടൊപ്പം അറബിക്കടലിൽ ന്യുനമർദ്ദ സാധ്യതയും കാണുന്നു.
തെക്ക് കിഴക്കൻ അറബികടലിൽ കാലവർഷത്തിന് മുന്നോടിയായി ജൂൺ 5 ന് ചക്രവാതചുഴി ( Cyclonic Circulation ) രൂപപ്പെടാൻ സാധ്യത. തുടർന്നുള്ള 48 മണിക്കൂറിൽ ഇത് ന്യുനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്നു വിദഗ്ധരുടെ വിലയിരുത്തൽ.
കേരളത്തിൽ ശക്തമായ മഴ സാധ്യതയും പ്രവചിക്കുന്നു.
ജൂൺ 4 ന് കാലവർഷം കേരളത്തിലെത്തുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.